കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്നവര്‍ 74-ാം സ്വാതന്ത്രദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ക്വാറന്റീന്‍ കേന്ദ്രത്തില്‍ തന്നെയാണ് പതാക ഉയര്‍ത്തിയത്.
ഇവര്‍ക്കായി സമീപത്തെ വീട്ടമ്മ പായസം വെച്ച് നല്‍കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമായി ഓടിയെത്തിയവരില്‍ ഒരാളായ വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന മുക്കുട് സ്വദേശി ജുനൈദാണ് ദേശീയ പതാക ഉയര്‍ത്തിയത്.
മുക്കൂട് സുഹൃത്തിന്റെ വീട്ടിലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ജുനൈദും സുഹൃത്തുക്കളായ മറ്റ് എട്ട് പേരും ക്വാറന്റീനിന്‍ ഇരിക്കുന്നത്. ഇവരുടെ അയല്‍വാസി പുളിക്കലകത്തെ ഹമീദിന്റെ ഭാര്യ മുംതാസാണ് സ്വാതന്ത്ര ദിനാഘോഷത്തിന് മധുരം പകര്‍ന്ന് പായസം വിളമ്പിയത്.
കൊവിഡ് വ്യാപന സാഹചര്യത്തില്‍ കൊണ്ടോട്ടി മേഖല കണ്ടെയ്ന്‍മെന്റ് സോണിലാണ്. ഇതിനിടയിലാണ് ആഗസ്റ്റ് ഏഴിന് കരിപ്പൂര്‍ വിമാന അപകടം ഉണ്ടാകുന്നത്.
കൊവിഡ് ഭീതി വകവക്കാതെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തില്‍ ഇവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുന്നൂറോളം പേരാണ് കൊണ്ടോട്ടിയുടെ വിവിധ കേന്ദ്രങ്ങളിലായി ക്വാറന്റീനില്‍ കഴിയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Calicut Plane Crash Kondotty Indpendance Day
ചിത്രം കടപ്പാട്- മാധ്യമം