| Thursday, 11th February 2016, 5:04 pm

രാജ്‌നാഥ് സിങ്ങിനെ തടയാനെത്തിയ പ്ലാച്ചിമട സമര സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്ലാച്ചിമട സമര നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ തടയാനെത്തിയ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്ലാച്ചിമടയില്‍ നിന്നെത്തിയ ആദിവാസികളും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചെത്തിയ തദ്ദേശിയരുമടക്കം നൂറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

കൊക്കക്കോളയെ സഹായിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി കേരള നിയമസഭയുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതും ഫെഡറലിസത്തെ വെല്ലുവിളിക്കുന്നതുമാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സന്ദര്‍ശനത്തിനെത്തുന്ന മന്ത്രി രാജ്‌നാഥ് സിങ്ങിനെ തടയുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more