മാധ്യമങ്ങള്‍ മറന്ന പ്ലാച്ചിമട
Discourse
മാധ്യമങ്ങള്‍ മറന്ന പ്ലാച്ചിമട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2014, 8:51 pm

പ്ലാച്ചിമടയില്‍ ജനാധികാര സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി  2014 ജനുവരി 30 മുതല്‍ അവിടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കയാണ്. ഒരു കാലത്ത് പ്ലാച്ചിമടസമരത്തെ ഘോരഘോരം ആഘോഷിച്ച മാധ്യമങ്ങളെല്ലാം സമരത്തെ അവഗണിക്കുകയാണെങ്കിലും അവിടെ സമരത്തിന് അനുദിനം പുതിയ മാനങ്ങള്‍ കൈവന്നുകൊണ്ടിരിക്കയാണ്.


Plachimada-580

line

എസ്സേയ്‌സ് / പി.എം ജയന്‍

line

[share]

കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യത്തിന് തടസ്സം നില്‍ക്കുന്ന ഏത് ബില്ലായാലും അത് നിയമമാക്കാന്‍ രാഷ്ട്രപതിപോലും തയ്യാറാകാത്തതാണോ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പരിപാവനമായ ഇന്ത്യന്‍ ജനാധിപത്യം?

2011 ഫെബ്രുവരി 24ന് കേരള നിയമസഭ ഐക്യകണ്ഠമായി പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയില്‍ നിന്ന് സ്വാഭാവികമായി ലഭിക്കേണ്ട അംഗീകാരം അനന്തമായി നീണ്ടുപോകുന്ന കാഴ്ചയാണ് ഇത്തരമൊരു സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

Plachimada-side-1

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിരവധി സമരരീതികള്‍ അവലംബിച്ചിട്ടും അനന്തപുരിയിലും ദില്ലിയിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടും(കേന്ദ്ര പ്രതിരോധമന്ത്രി  എ.കെ. ആന്റണി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കു പുറമെ കേരളത്തില്‍ നിന്നുള്ള മറ്റ് കേന്ദ്ര മന്ത്രിമാരും എം.പിമാരുമായും ബന്ധപ്പെട്ടു) അംഗീകാരം ലഭിക്കാതെ വന്നപ്പോള്‍ വീണ്ടുമൊരു സമരമുഖത്താണ് പ്ലാച്ചിമട നിവാസികളും പ്ലാച്ചിമട സമര- ഐക്യദാര്‍ഢ്യസമിതിയും.

പ്ലാച്ചിമടയില്‍ ജനാധികാര സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി  2014 ജനുവരി 30 മുതല്‍ അവിടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കയാണ്. ഒരു കാലത്ത് പ്ലാച്ചിമടസമരത്തെ ഘോരഘോരം ആഘോഷിച്ച മാധ്യമങ്ങളെല്ലാം സമരത്തെ അവഗണിക്കുകയാണെങ്കിലും അവിടെ സമരത്തിന് അനുദിനം പുതിയ മാനങ്ങള്‍ കൈവന്നുകൊണ്ടിരിക്കയാണ്.

എട്ട് ദിവസമായി പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ കെ.വി ബിജു എന്ന ചെറുപ്പക്കാരന്‍  നിരാഹാരസമരത്തിലാണ്

ഇതിനകം ആറോളം പേര്‍ നിരാഹാരസമരത്തില്‍ പങ്കെടുക്കുയും അതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കഴിഞ്ഞ എട്ട് ദിവസമായി പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ കെ.വി ബിജു എന്ന ചെറുപ്പക്കാരന്‍  നിരാഹാരസമരത്തിലാണ്. പോരാത്തതിന് ഇന്നലെ(ഫിബ്രവരി 10) മുതല്‍ മുന്‍ മന്ത്രി വി.സി കബീറും നിരാഹാരസമരത്തില്‍ അണിചേര്‍ന്നിരിക്കുന്നു.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായില്ലെങ്കില്‍ പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തികളില്‍ പെടുന്ന സ്ഥലത്ത് കൃഷിയുള്‍പ്പെടെയുള്ള തൊഴില്‍ദായക സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അഹിംസാത്മക, നിയമലംഘന സമരമാര്‍ഗങ്ങള്‍ അവലംബിക്കാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.

ഫിബ്രവരി 15ന് “കേരളം പ്ലാച്ചിമടയിലേക്ക്” എന്ന മുദ്രാവാക്യവുമായി കോളയ്ക്കുമേല്‍ ജനഭരണപ്രഖ്യാപനം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അടുത്ത പേജില്‍ തുടരുന്നു

 


ആഗോള കുത്തകക്കെതിരെ വാതോരാതെ സംസാരിക്കുന്ന സി.പി.ഐ.എം പോലുള്ള വലിയ പാര്‍ട്ടികള്‍ നേരിട്ട് സമരരംഗത്തിറങ്ങിയില്ല. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇതുവരെ പ്ലാച്ചിമട സന്ദര്‍ശിച്ചില്ല എന്നതും “ഇത് വെറും പ്രാദേശികസമരമാണെന്ന്” അമേരിക്കന്‍ പ്രതിനിധിയോട് പറഞ്ഞ രഹസ്യം വിക്കിലീക്‌സ് പുറത്തുവിട്ടതും പ്ലാച്ചിമടസമരത്തിന്റെ നാള്‍വഴി വാര്‍ത്തയാണ്.


Plachimada-580-2

പ്ലാച്ചിമട നിവാസികളുടെയും നിരവധി സാമൂഹ്യപ്രവര്‍ത്തകരുടെയും ഒട്ടനവധി പോരാട്ടങ്ങള്‍ക്കൊടുവിലാണ് കൊക്കകോള പോലുള്ള ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കുട പിടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാരെക്കൊണ്ട് ഈ ട്രെബ്യൂണല്‍ ബില്‍ കേരളനിയമസഭയില്‍ പാസാക്കിയത്.

പക്ഷേ അവിടംകൊണ്ടും നിര്‍ത്താതെ കോളയും അതിന് ഓശാന പാടുന്നവരും ദില്ലിയിലെ അധികാര ഇടനാഴികളില്‍ തെളിഞ്ഞും പതുങ്ങിയും നടത്തിയ ഒത്തുകളിമൂലം രാഷ്ട്രപതിയുടെ ആപ്പീസില്‍പോലും എത്താതെ ഈ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണ് ഇന്നും.

Plachimada-side-2

പ്ലാച്ചിമടയിലെ കോളകമ്പനി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ച നാശനഷ്ടം അതിഭീമമായിരുന്നു. മലിനീകരണപ്രശ്‌നവും കുടിവെള്ള ചൂഷണവും മുന്‍നിര്‍ത്തി 2002ല്‍ പ്ലാച്ചിമടയില്‍ ആദിവാസികളടക്കമുള്ള പ്രാദേശികവിഭാഗം കമ്പനിക്കെതിരെ സമരം തുടങ്ങുമ്പോള്‍ മുഖ്യധാരാരാഷ്ട്രീയക്കാര്‍ അതിനെതിരായിരുന്നു.

പിന്നീട്  സമരം വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ ചിലര്‍ക്കെങ്കിലും അതിനെ പിന്തുണക്കേണ്ടിയും വന്നു. എന്നാല്‍ ആഗോള കുത്തകക്കെതിരെ വാതോരാതെ സംസാരിക്കുന്ന സി.പി.ഐ.എം പോലുള്ള വലിയ പാര്‍ട്ടികള്‍ നേരിട്ട് സമരരംഗത്തിറങ്ങിയില്ല.

വി.എസ് അച്യുതാനന്ദനെ പോലുള്ള നേതാക്കളിലും പ്രാദേശിക പാര്‍ട്ടിയുടെ ചില ഇടപെടലിലും ചുരങ്ങി. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇതുവരെ പ്ലാച്ചിമട സന്ദര്‍ശിച്ചില്ല എന്നതും “ഇത് വെറും പ്രാദേശികസമരമാണെന്ന്” അമേരിക്കന്‍ പ്രതിനിധിയോട് പറഞ്ഞ രഹസ്യം വിക്കിലീക്‌സ് പുറത്തുവിട്ടതും പ്ലാച്ചിമടസമരത്തിന്റെ നാള്‍വഴി വാര്‍ത്തയാണ്.

സമരത്തില്‍ സജീവമായിരുന്ന മുഖ്യധാരകളിലെ ചില കക്ഷികളും നേതാക്കളും സമരത്തിന്റെ അന്തസത്തയെ ഒറ്റുകൊടുത്ത കാഴ്ചയും(അടച്ചുപൂട്ടിയ കോളക്കമ്പനി തുറപ്പിക്കാന്‍ എം. പി വീരേന്ദ്രകുമാര്‍ ഇടപെട്ടു എന്ന കെ. കൃഷ്ണന്‍കുട്ടിയുടെ ആക്ഷേപം) ഇതിനകം കണ്ടു.

സമരത്തില്‍ സജീവമായിരുന്ന മുഖ്യധാരകളിലെ കക്ഷികളും നേതാക്കളും സമരത്തിന്റെ അന്തസത്തയെ ഒറ്റുകൊടുത്ത കാഴ്ചയും ഇതിനകം കണ്ടു

കടുത്ത സമ്മര്‍ദ്ധങ്ങള്‍ക്കൊടുവിലാണ് കേരള സര്‍ക്കാര്‍ പ്ലാച്ചിമടയിലെ ജലചൂഷണവും മറ്റും പഠിക്കാന്‍ 2009 ഏപ്രില്‍ ഒമ്പതിന് കെ. ജയകുമാര്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയത്. 2010 മാര്‍ച്ച് 22നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 216.26 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കക്കോള കമ്പനി തദ്ദേശീയ ജനതയ്ക്ക് നല്‍കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

അതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും നിയമപരമായി നിലനില്‍പ്പുള്ളതാക്കുന്നതിനും വേണ്ടിയാണ് പ്രത്യേക വിചാരണക്കോടതി രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മാണം കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയത്.

ഭൂജല മലിനീകരണം സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാറിന് പൂര്‍ണ്ണാധികാരം ഉണ്ടെന്നതിനാലാണ് കേരള ജനതയുടെ ഏകകണ്ഠമായ രാഷ്ട്രീയതീരുമാനം എന്ന നിലയില്‍ പ്രസ്തുത ബില്‍ അംഗീകരിക്കപ്പെട്ടത്.

തുടര്‍ന്ന് 2011ലെ പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ഇപ്പോഴത്തെ നിയമസഭയിലും അതേ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിന് കേരളസര്‍ക്കാറിന് ബാധ്യതയുണ്ട്.
അടുത്ത പേജില്‍ തുടരുന്നു

 


ഇടതും വലതും നടത്തുന്ന ഒത്തുകളിയില്‍ ചില രാഷ്ട്രീയ നേതാക്കളുടെ സഹായം മാത്രമാണ് സമരക്കാര്‍ക്ക് എന്നും ലഭിച്ചിരുന്നത്. അതിനാല്‍ പല ഘട്ടത്തിലും വിജയം കോര്‍പ്പറേറ്റ് താല്‍പ്പര്യത്തിന് തന്നെയായിരുന്നു. അതാണ് കൊക്കകോളയെന്ന ഭീമനെ സംരക്ഷിക്കാനായി കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണകൂടം അലംഭാവം കാട്ടുന്നതിന്റെ കാരണവും.


Plachimada-580-3

[share]

സര്‍ക്കാറിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥനെ/ഉദ്യോഗസ്ഥയെ അടിയന്തിരമായി ഇക്കാര്യം കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സമര-ഐക്യദാര്‍ഢ്യ സമിതിയുടെ ആവശ്യം.

പ്ലാച്ചിമട ജനതയ്ക്ക് നീതി ലഭ്യമാക്കുന്നതില്‍ കേരള സര്‍ക്കാറും കേന്ദ്ര ആഭ്യന്തര വകുപ്പും കാണിക്കുന്ന താത്പര്യരാഹിത്യം ആദിവാസി ദളിത് ജനവിഭാഗങ്ങളോടുള്ള മനഃപൂര്‍വ്വമായ അവഗണനയാണെന്ന് സമരക്കാര്‍ പറയുന്നു.

mayilamma

പാട്ടക്കാലവധി കഴിഞ്ഞ തോട്ടങ്ങളുടെ കാര്യത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മരവിപ്പിക്കുന്ന കാര്യത്തിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംബന്ധിച്ച നിയമം റദ്ദാക്കുന്നതിലും സര്‍ക്കാര്‍ ദ്രുതഗതിയിലുള്ള ഇടപെടലുകള്‍ നടത്തിയപ്പോള്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ കാര്യത്തില്‍ ഒച്ചിഴയുന്ന വേഗത്തിലാണ് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

കേരള സര്‍ക്കാറിന്റെ ഏതെങ്കിലും പ്രതിനിധിയോ മന്ത്രിമാരോ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല എന്നാണ് 2013 ഡിസംബറില്‍ നടന്ന പ്ലാച്ചിമട ജനാധികാര യാത്രയ്ക്കിടയില്‍  കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

2011 ഡിസംബര്‍ 17ന് കൊക്കക്കോളയുടെ ആസ്തികള്‍ പിടിച്ചെടുത്തുകൊണ്ട് നടത്തിയ സമരത്തില്‍ അറസ്റ്റുവരിച്ച പ്രവര്‍ത്തകര്‍ വിയ്യൂര്‍ ജയിലില്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.

രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ചെറിയ ഒരിടപെടല്‍ നടത്താന്‍ പോലും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. (അന്ന് ജയിലിലെ നിരാഹാരം അവസാനിപ്പിക്കാനായി നടത്തിയ ചര്‍ച്ചയില്‍ ഇടനിലക്കാരനായത് പുതുതായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത വി.എം സുധീരനായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് പ്രത്യേകമൊരു കത്തും സമരക്കാര്‍ അയച്ചിട്ടുണ്ട്).

ഇടതും വലതും നടത്തുന്ന ഒത്തുകളിയില്‍ ചില രാഷ്ട്രീയ നേതാക്കളുടെ സഹായം മാത്രമാണ് സമരക്കാര്‍ക്ക് എന്നും ലഭിച്ചിരുന്നത്

കേന്ദ്രം ആവശ്യപ്പെട്ടതിനെല്ലാം കേരളം മറുപടി നല്‍കിയിട്ടും ബില്‍ രാഷ്ട്രപതിയുടെ പക്കലേക്ക്, ആഭ്യന്തര മന്ത്രാലയം അയയ്ക്കാത്തതിന് പിന്നില്‍ കൊക്കക്കോളയുടെ സമ്മര്‍ദ്ദമാണെന്നാണ് സമരസമിതിയുടെ ആക്ഷേപം.

ഇടതും വലതും നടത്തുന്ന ഒത്തുകളിയില്‍ ചില രാഷ്ട്രീയ നേതാക്കളുടെ സഹായം മാത്രമാണ് സമരക്കാര്‍ക്ക് എന്നും ലഭിച്ചിരുന്നത്. അതിനാല്‍ പല ഘട്ടത്തിലും വിജയം കോര്‍പ്പറേറ്റ് താല്‍പ്പര്യത്തിന് തന്നെയായിരുന്നു. അതാണ് കൊക്കകോളയെന്ന ഭീമനെ സംരക്ഷിക്കാനായി കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണകൂടം അലംഭാവം കാട്ടുന്നതിന്റെ കാരണവും.

സാധാരണജനതയുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ഒരു ബില്‍ നിയമമാക്കുന്നതിനായുള്ള ഈ നിരാഹാരസമരത്തില്‍ കേരളീയ ജനത ഒന്നടങ്കം അണിചേരേണ്ടതുണ്ട്. എന്നാലേ മണ്ണും വിണ്ണും വെള്ളവും കച്ചവടച്ചരക്കാക്കി മാറ്റുന്ന കോര്‍പ്പറേറ്റ് താല്‍പ്പര്യത്തിന് അന്ത്യം കുറിക്കാനും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ പുതിയ ജനകീയ രാഷ്ട്രീയം പഠിപ്പിക്കാനും കഴിയൂ.