| Monday, 13th July 2020, 11:55 am

സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലെന്ന് ആദ്യം, പിന്നെ തിരുത്ത്; രാജസ്ഥാന്‍ പ്രതിസന്ധിക്കിടെ നാവുളുക്കി കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: രാജസ്ഥാനില്‍ പ്രതിസന്ധി തുടരവെ, അബന്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.എല്‍ പുനിയ. മധ്യപ്രദേശില്‍നിന്നും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയെക്കുറിച്ചുള്ള ചോദ്യത്തിനാണ് പുനിയയ്ക്ക് ആളുമാറിയത്.

സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ ബി.ജെ.പിയിലാണല്ലോ എന്നാണ് പുനിയ പറഞ്ഞത്. എന്നാല്‍ സിന്ധ്യയെ ആണ് താന്‍ ഉദ്ദേശിച്ചതെന്നും സംസാരിക്കവെ പേരുമാറിപ്പോയതാണെന്നും വിശദീകരിച്ച് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു എന്ന രീതിയില്‍ പുനിയയുടെ വീഡിയോ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ തെറ്റില്‍ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞ് ദല്‍ഹിയിലെത്തിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പൈലറ്റ് ബി.ജെ.പിയിലേക്ക് എന്ന അഭ്യൂഹങ്ങളുയരുന്നുണ്ട്. എന്നാല്‍ പൈലറ്റ് ബി.ജെ.പിക്കൊപ്പം നില്‍ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more