| Thursday, 12th September 2019, 9:37 pm

പി.കെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മറ്റിയില്‍; ജില്ലാ കമ്മറ്റി ശുപാര്‍ശ സംസ്ഥാനസമിതി അംഗീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഡി.വൈ.എഫ് പ്രവര്‍ത്തക നല്‍കിയി ലൈംഗീകതിക്രമണ പരാതിയില്‍ സസ്‌പെന്‍ഷനിലായിരുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ വീണ്ടും പാലക്കാട് ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം.

ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയാണ് ഇക്കാര്യം അംഗീകരിച്ചത്. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന് ജില്ലാ കമ്മറ്റി യോഗങ്ങളില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.

അഭിമുഖം ‘എനിക്ക് പേരുണ്ട്, അത് പി.കെ ശശിക്കെതിരെ ലൈംഗികാക്രമണ പരാതി കൊടുത്ത പെണ്‍കുട്ടി എന്നല്ല

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് ശുപാര്‍ശ നല്‍കിയത്. സസ്പെന്‍ഷന്‍ കാലയളവില്‍ പി.കെ ശശി നല്ല പ്രവര്‍ത്തനം നടത്തിയെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞിരുന്നു. ഭൂരിഭാഗവും ഇതിനെ അനുകൂലിക്കുകയാണുണ്ടായത്.

അടുത്ത ജില്ലാ കമ്മറ്റി യോഗം മുതല്‍ പി.കെ ശശിക്ക് പങ്കെടുക്കാം. 2018 നവംബര്‍ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ശശി ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചെത്തുമ്പോള്‍ പരാതിക്കാരി എതിര്‍പ്പറിയിക്കാന്‍ സാധ്യതയുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ഓഗസ്റ്റ് 14നാണ് യുവതി പി.കെ ശശിക്കെതിരെ പരാതി നല്‍കിയത്. എം.എല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു പരാതി.

Also Read 

പി.കെ ശശിയെ തിരിച്ചെടുക്കരുതെന്ന് എം.ബി രാജേഷ്, എന്‍.എന്‍ കൃഷ്ണദാസിന് മൗനം; എം.എല്‍.എയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി

പി.കെ ശശിക്കെതിരെ പരാതി നല്‍കിയ സൗമ്യ രാജിന്റെ രാജി സ്വീകരിക്കാതെ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം

പെണ്‍കുട്ടിക്കൊപ്പം നിന്ന ജിനേഷിനെ തരംതാഴ്ത്തി പകരം വന്നത് ‘ശശിയേട്ടന് വേണ്ടി തകര്‍ത്തുകളയും’ എന്ന പ്രസംഗത്തിലൂടെ പ്രശസ്തനായ നേതാവ്

We use cookies to give you the best possible experience. Learn more