|

കെ.ടി.ഡി.സിയുടെ പുതിയ ചെയര്‍മാനായി പി.കെ ശശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ പി.കെ. ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനായി നിയമിച്ചു.

നേരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പി.കെ. ശശിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ആറുമാസക്കാലത്തെ സസ്‌പെന്‍ഷന്‍ കാലയളവിന് ശേഷം ശശി പാര്‍ട്ടിയില്‍ തിരികെയെത്തുകയായിരുന്നു.

2018 നവംബര്‍ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ജില്ലാ കമ്മറ്റിയിലേക്കും ജില്ലാ സെക്രട്ടറിയേറ്റിലേക്കും പി.കെ. ശശിയെ തെരഞ്ഞെടുത്തിരുന്നു.

എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.കെ. ശശിയെ മത്സരിപ്പിച്ചിരുന്നില്ല. നേരത്തെ എം. വിജയകുമാറായിരുന്നു കെ.ടി.ഡി.സിയുടെ ചെയര്‍മാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

PK Sasi appointed new chairman of KTDC