| Monday, 26th November 2018, 2:09 pm

പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നു: പി.കെ ശശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്കെതിരെ പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്ന് പി.കെ ശശി എം.എല്‍.എ. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കേണ്ട ബാധ്യത പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ കടമയാണെന്നും പി.കെ ശശി പറഞ്ഞു.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി. പി.കെ.ശശി എം.എല്‍.എയെ ആറ് മാസത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അനുചിതമല്ലാത്ത രീതിയില്‍ ഫോണ്‍ സംഭാഷണം നടത്തിയെന്ന കുറ്റത്തിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് പി.കെ ശ്രീമതി പ്രതികരിച്ചത്. പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.


രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ല: കേന്ദ്രമന്ത്രി ഉമാ ഭാരതിSas


ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ പറഞ്ഞത്. അതേസമയം ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നാണ് പാര്‍ട്ടി കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.

യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എം.പിയുമായിരുന്നു കമ്മിഷനിലെ അംഗങ്ങള്‍. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം കൂടി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

Latest Stories

We use cookies to give you the best possible experience. Learn more