കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാകാന്‍ 28 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു എല്‍.ഡി.എഫിന്. എന്നാല്‍ 26 പേരുടെ പിന്തുണ സ്വന്തമാക്കാനെ എല്‍.ഡി.എഫിനായുള്ളൂ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
55 അംഗ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫിന്റെ ആരും പങ്കെടുത്തില്ല. യു.ഡി.എഫ് ഒന്നടങ്കം ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌ക്കരിക്കുകയായിരുന്നു . പി.കെ രാഗേഷ് കൂറുമാറി യു.ഡി.എഫ് പക്ഷത്തേക്ക് എത്തിയതോടെയാണ് ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച മേയര്‍ തെരഞ്ഞെടുപ്പ് നടക്കും. സുമാ ബാലകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനര്‍ത്ഥി.