മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായ താഹ ഫസലിന്റെയും അലന്‍ ശുഹൈബിന്റെയും മതപരമായ പശ്ചാത്തലങ്ങള്‍ ചര്‍ച്ചാവുന്ന സാഹചര്യത്തില്‍ ഹിറ്റ്ലറുടെ കാലത്തെ വാള്‍ട്ടര്‍ ബെഞ്ചമിനെ ചൂണ്ടിക്കാണിച്ച് സാംസ്‌കാരിക പ്രവര്‍ത്തകനും സി.പി.ഐ.എം സഹയാത്രികനുമായ പി.കെ പോക്കര്‍.
അലന്റെയും താഹയുടെയും മത പശ്ചാത്തലത്തെ മുന്‍നിര്‍ത്തി ഇരുവരും മുസ്‌ലിം തീവ്രവാദികളാണെന്ന് സംഘപരിവാര്‍ വ്യപകമായി പ്രചരണം നടത്തിയിരുന്നു. മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്ന സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വാള്‍ട്ടര്‍ ബെഞ്ചമിനെ ഓര്‍മ്മിച്ചുകൊണ്ടുള്ള പി.കെ പോക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്.
വാള്‍ട്ടര്‍ ബെഞ്ചമിന്‍ ജര്‍മ്മനിയിലെ ജൂത തത്ത്വചിന്തകനും സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനുമായിരുന്നു. പരിസ്ഥിതി, പാശ്ചാത്യ മാര്‍ക്‌സിസം തുടങ്ങിയവയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ബെഞ്ചമിനെ ഹിറ്റ്‌ലറുടെ സൈന്യം നോട്ടമിട്ടിരുന്നു. 1940, സെപ്റ്റംബറില്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ നാസികളുടെ പിടിയില്‍ പെടാതിരിക്കാന്‍ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വാള്‍ട്ടര്‍ ബെഞ്ചമിന്‍ ( Walter Benjamin) ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ രണ്ടു തരത്തില്‍ കുറ്റവാളി ആയിരുന്നു. ഒന്ന് ജന്മം കൊണ്ട് ജൂതനായി, രണ്ടു ഇടതു പക്ഷ ചിന്തയെ ആശ്ലേഷിച്ചും വായിച്ചും എഴുതിയും ജീവിച്ചു. അങ്ങിനെ അദ്ദേഹം ഒരു കെട്ട് ഉറക്ക ഗുളികകള്‍ ബാഗില്‍ കരുതി പിടി കൊടുക്കും വരെ ജീവിച്ചു. അവസാനം പിടിയിലാകുമെന്നായപ്പോള്‍ ആ ഗുളികകള്‍ അദ്ദേഹത്തെ എന്നെന്നേക്കുമായി രക്ഷിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ