| Thursday, 6th May 2021, 4:52 pm

കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു; കോട്ടകള്‍ വീണില്ലെന്ന് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എം.കെ മുനീറാണ് ഉപനേതാവ്.

കെ.പി.എ മജീദിനെ നിയമസഭാ കക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നു ലീഗിന്റെ നിയമസഭാ കക്ഷി നേതാവ്. പിന്നീട് എം.എല്‍.എ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടെങ്കിലും ലീഗ് കോട്ടകള്‍ക്ക് ഇളക്കം വന്നില്ലെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.

ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ലീഗാണെന്നും നേതൃത്വം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തെ വിജയത്തില്‍ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സി.പി.ഐ.എമ്മിന്റെ വോട്ട് ഷെയര്‍ കുറയ്ക്കാനായെന്നും ലീഗ് പറഞ്ഞു.

ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറാണെന്നും നേതൃത്വം പറഞ്ഞു.

കഴിഞ്ഞ തവണ 18 സീറ്റുകളില്‍ വിജയിച്ചിരുന്ന ലീഗ് ഇത്തവണ 15 സീറ്റിലാണ് ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Kunjalikutty Muslim League Legislative Leader Kerala Election 2021

Latest Stories

We use cookies to give you the best possible experience. Learn more