കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എം.കെ മുനീറാണ് ഉപനേതാവ്.
കെ.പി.എ മജീദിനെ നിയമസഭാ കക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നു ലീഗിന്റെ നിയമസഭാ കക്ഷി നേതാവ്. പിന്നീട് എം.എല്‍.എ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടെങ്കിലും ലീഗ് കോട്ടകള്‍ക്ക് ഇളക്കം വന്നില്ലെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.
ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ലീഗാണെന്നും നേതൃത്വം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തെ വിജയത്തില്‍ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.