കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നത് അതിമോഹമാണെന്ന് പാര്‍ട്ടി നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് വലിച്ചുനീട്ടാതെ പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
‘മുന്നണിയെ ആര് നയിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തിലുള്ളത്.’
ആരോഗ്യമന്ത്രിയ്‌ക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ വിമര്‍ശനത്തിന്റെ ഭാഗമാണെന്നും എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്‍ഫയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്നെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരുടെ നിലപാടിനായി കാത്തിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഇടതുമുന്നണിയില്‍ ചേരാനില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷപദവിയിലേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക