| Friday, 12th June 2020, 11:20 pm

പി.കെ കുഞ്ഞനന്തന്‍റെ ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടു; കണ്ണൂരില്‍ പൊലീസുകാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ.എം നേതാവും ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിയുമായിരുന്ന പി.കെ കുഞ്ഞനന്തന്‍റെ ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയ പൊലീസുകാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്.

കണ്ണൂരിലെ നാല് പൊലീസുകാര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.സംഭവത്തില്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതും അനുഭാവം പ്രകടിപ്പിക്കുന്നതും പൊലീസ് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യമെടുത്തായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

സി.പി. െഎ.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more