Kerala News
എല്‍.ഡി.എഫ് ജയം ചക്ക വീണപ്പോള്‍ മുയല്‍ ചത്തത്; ബി.ജെ.പി പറയുന്ന അതേ വര്‍ത്തമാനമാണ് സി.പി.ഐ.എമ്മും പറയുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 31, 01:49 pm
Sunday, 31st January 2021, 7:19 pm

കാസര്‍ഗോഡ്: കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം ചക്ക വീണപ്പോള്‍ മുയല്‍ ചത്തത് പോലെയാണെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലി കുട്ടി.

കാസര്‍ഗോഡ് കുമ്പളയില്‍ ആരംഭിച്ച യു.ഡി.എഫിന്റെ ഐശ്വര്യകേരളം യാത്രയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത 5 വര്‍ഷം കേരളം വാഴുക ഐക്യമുന്നണിയാവുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം ലീഗിനേയും കോണ്‍ഗ്രസിനേയും തെറ്റിപ്പിക്കാനാണ് സി.പി.ഐ.എം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

ഈ ഏഷണിപ്പണി നിര്‍ത്തിക്കൂടെ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ബി.ജെ.പി പറയുന്ന അതേ വര്‍ത്തമാനമാണ് സി.പി.ഐ.എമ്മും പറയുന്നത്. ചവറ്റു കൊട്ടയിലെറിഞ്ഞ കേസിന്റെ അന്വേഷണമാണ് സി.ബി.ഐയെ ഏല്‍പിച്ചിരിക്കുന്നതെന്നും അദ്ദേഹം.

കുമ്പളയിലാണ് ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായ ഉമ്മന്‍ ചാണ്ടിയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.

140 മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22 ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PK Kunhalikutty said that the CPI (M) is telling the same story as the BJP