മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍; കോ-ലീ-ബി ആരോപണം തുരുമ്പിച്ചതെന്നും പി.കെ കുഞ്ഞാലികുട്ടി
Kerala Election 2021
മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍; കോ-ലീ-ബി ആരോപണം തുരുമ്പിച്ചതെന്നും പി.കെ കുഞ്ഞാലികുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 10:24 pm

കാസര്‍ഗോഡ്: കാസര്‍ഗോഡും മഞ്ചേശ്വരവും എന്ന പോലെ സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

കാസര്‍കോഡ് പ്രസ് ക്ലബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റെ കോ-ലീ-ബി ആരോപണം തുരുമ്പിച്ചതാണെന്നും ഇടതുപക്ഷം ബി.ജെ.പി മത്സരിക്കുന്നതിന്റെയും മത്സരിക്കാതിരിക്കുന്നതിന്റെയും ഗുണം തേടി നടക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യു.ഡി.എഫ് വലിയ വിജയമാണ് ഉണ്ടാക്കുക. തെക്കന്‍ ജില്ലകളിലും ഇത് തന്നെയായിരിക്കും സ്ഥിതി. തുടക്കത്തിലെ സ്ഥിതി അപേക്ഷിച്ചു യു.ഡി.എഫ് അടിച്ചുകയറുന്ന സ്ഥിതിയാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് മുന്നോട്ടു കുതിക്കുന്നതിന്റെ അങ്കലാപ്പിലാണ് എല്‍.ഡി.എഫ് എന്നും അദ്ദേഹം ആരോപിച്ചു. ഗുരുവായൂരില്‍ സുരേഷ് ഗോപി മാത്രമല്ല മുഖ്യമന്ത്രി തന്നെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പറയാതെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബി.ജെ.പി-യു.ഡി.എഫ്-ലീഗ് സഖ്യത്തിന്റ കൂടുതല്‍ തെളിവുകള്‍ രംഗത്ത് വരികയാണെന്നും ഇത്തരമൊരു അവിശുദ്ധ സഖ്യത്തിന് രണ്ട് കൂട്ടരും തയ്യാറാണെന്ന് മാത്രമല്ല രണ്ട് കൂട്ടരും ആ സന്ദേശം പല രീതിയില്‍ അണികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഗുരുവായൂരില്‍ യു.ഡി.എഫ് കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PK Kunhalikutty said that Competition between UDF and BJP; the allegation of Co-Lee-B was rusty