| Thursday, 27th December 2018, 9:00 am

അഞ്ച് സീറ്റുണ്ടായിരുന്നത് ഒരു സീറ്റായി ചുരുങ്ങി; തെലങ്കാനയുടെ ചുമതലയില്‍ നിന്ന് പി.കെ കൃഷ്ണദാസിനെ മാറ്റി ബി.ജെ.പി നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് പി.കെ കൃഷ്ണദാസിനെ ബി.ജെ.പി കേന്ദ്രനേതൃത്വം നീക്കി. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നടപടി.

തെലങ്കാനയില്‍ പി കെ കൃഷ്ണദാസിനായിരുന്നു ചുമതല. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ബി.ജെ.പിക്ക് നേരിട്ടു. അഞ്ച് സീറ്റുണ്ടായിരുന്നത് ഒറ്റ സീറ്റായി ചുരുങ്ങി. വോട്ടുശതമാനവും ഗണ്യമായി ഇടിഞ്ഞു.

അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ എത്തി വലിയ പ്രചാരണം തെലങ്കാനയില്‍ നടത്തിയെങ്കിലും വോട്ടിങ്ങില്‍ പ്രതിഫലനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസിനെ മാറ്റിയത്.

ALSO READ: മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍; എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബി.ജെ.പിയുടെ വിപ്പ്

പകരം കര്‍ണാടകത്തില്‍നിന്നുള്ള അരബിന്ദ് ലിമ്പാവലിക്കാണ് ചുമതല. കേരളത്തില്‍ എതിര്‍പക്ഷത്തുള്ള വി.മുരളീധരന് ആന്ധ്രയുടെ ചുമതല ലഭിച്ചതും കൃഷ്ണദാസ് പക്ഷത്തിന് തിരിച്ചടിയാണ്.

തെലങ്കാനയുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചുമതലക്കാരുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ചുമതലക്കാര്‍ മാറിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more