| Tuesday, 10th March 2020, 1:36 pm

മുന്‍ നക്‌സലൈറ്റും ഗദ്ദിക കലാകാരനുമായിരുന്ന പി.കെ കരിയന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശിലേരി: വയനാട്ടിലെ ആദ്യ കാല നക്‌സലൈറ്റ് പ്രവര്‍ത്തകരിലൊരാളും ആദിവാസി നേതാവുമായ പി.കെ കരിയന്‍ അന്തരിച്ചു. ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

കേരളത്തില്‍ നക്‌സലൈറ്റ് കേസില്‍പ്പെട്ട് അറസ്റ്റിലായ ആദ്യത്തെ ആളാണ് ആദിവാസിയായ കരിയന്‍ മൂപ്പന്‍.

തിരുനെല്ലി-തൃശ്ശിലേരി കലാപത്തിന്റെ പേരില്‍ ഏഴര വര്‍ഷം ജയിലിലടക്കപ്പെടുകയും ചെയ്തു.

ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി സ്വന്തമായ രീതിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകനായിരുന്നു.

തൃശ്ശിലേരി കൈതവള്ളി കോളനിയില്‍ താമസിച്ചു വരികയായിരുന്നു. ഗദ്ദിക കലാകാരനായിരുന്ന പികെ കാളന് ശേഷം അതേറ്റെടുക്കുകയായിരുന്നു കരിയന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വയനാടന്‍ ആദിവാസി ഗോത്രങ്ങളുമായി ബന്ധപ്പെട്ട വാമൊഴി ചരിത്രത്തിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് കരിയന്റെ മരണത്തോടെ ഇല്ലാതാകുന്നത്. ഇദ്ദേഹം കേരള ഫോക് ലോര്‍ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more