| Sunday, 15th January 2017, 6:21 pm

നദീറിന് വേണ്ടി പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഈ ഗതി വരാം: പി.കെ ഫിറോസ്; യു.ഡി.എഫിന്റെ കാലത്തെ യു.എ.പി.എകളും പുനപരിശോധിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


യു.എ.പി.എ കരിനിയമമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിസാര കേസുകളില്‍ യു.എ.പി.എ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നും പി.കെ ഫിറോസ് കോഴിക്കോട് പറഞ്ഞു.


കോഴിക്കോട്:  തെളിവില്ലെന്ന് ഡി.ജി.പി പറഞ്ഞിട്ടും നദീറിനെതിരെ യു.എ.പി.എ ചുമത്തിയത് കേരളത്തില്‍ പൊലീസ് രാജ് നടക്കുന്നതിന്റെ തെളിവാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നദീറിന് വേണ്ടി പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഈ ഗതി വരാമെന്നും പി.കെ ഫിറോസ് പറഞ്ഞു.

യു.എ.പി.എ കരിനിയമമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിസാര കേസുകളില്‍ യു.എ.പി.എ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നും പി.കെ ഫിറോസ് കോഴിക്കോട് പറഞ്ഞു.

നിലവില്‍  ബി.ജെ.പിയും യുവമോര്‍ച്ചയും പരാതി കൊടുത്താല്‍ മാത്രമേ കേസെടുക്കുയൂള്ളു എന്നതാണ് കേരളത്തിലെ അവസ്ഥ.യെന്ന് കഴിഞ്ഞ ദിവസം ഫിറോസ് പറഞ്ഞിരുന്നു.


Read more:  ബര്‍ഖാദത്ത് എന്‍.ഡി.ടി.വി വിട്ടു; ബര്‍ഖയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി എന്‍.ഡി.ടി.വി


ദളിത്, ആദിവാസി, പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെ പോലീസ് എടുക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുകയാണ്. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാകും. പോലീസിന്റെ ഈ നീക്കങ്ങള്‍ക്ക് മുന്നില്‍ പിണറായി കണ്ണടയ്ക്കുകയാണ്.

തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം പോലും രാജ്യദ്രോഹമാക്കി ജയിലിലടക്കുന്നത് നോട്ട പോലും നിലവില്‍ വന്ന ഈ രാജ്യത്താണെന്ന കാര്യം നമ്മള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള കരിനിയമങ്ങള്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി മാത്രം ഇപ്പോള്‍ റിസര്‍വ് ചെയ്തിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞിരുന്നു.


Also read: യു.പി തെരഞ്ഞെടുപ്പ്: വോട്ടു ചോദിച്ച് ആരും വരേണ്ടെന്ന് ദയൂബന്ദ്


We use cookies to give you the best possible experience. Learn more