മലപ്പുറം: ബന്ധുനിയമന കേസില്‍ കുറ്റക്കാരനാണെന്ന ലോകായുക്തയുടെ വിധിക്കെതിരെ മന്ത്രി കെ. ടി ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ്. അതിനായി അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.
മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ തയ്യാറാവാത്തത് ജനങ്ങളോടും നിയമവ്യവസ്ഥയോടും ഭരണഘടനാ സ്ഥാപനത്തോടുമുള്ള വെല്ലുവിളിയാണ്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നത് വിധി പ്രസ്താവത്തില്‍ കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. സ്വജനപക്ഷപാതം നടത്തിയിരിക്കുന്നു, യോഗ്യതയില്‍ ഇളവ് വരുത്തിയിരിക്കുന്നു എന്നീ കാര്യങ്ങളൊക്കെ വ്യക്തമായതാണെന്നും ഫിറോസ് പറഞ്ഞു.
മന്ത്രി സ്ഥാനത്ത് നിന്ന് ജലീലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടിട്ടും അതില്‍ തീരുമാനം എടുക്കാത്തതും അത് അനുസരിക്കാന്‍ തയ്യാറല്ല എന്ന് പറയുന്നു. ഒരു പരാമര്‍ശത്തിന്റെ പേരില്‍ പോലും രാജി വെച്ച മന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ജലീലിനെതിരായ ലോകായുക്ത വിധി വരുന്നത്. ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി.
ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ജലീല്‍ സ്വജന പക്ഷപാതം കാണിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.
ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരിക്കുന്നത്. മന്ത്രിയുടെ ബന്ധുവായ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.
വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക