| Wednesday, 1st February 2017, 11:48 am

ബജറ്റ് തടസപ്പെടാതിരിക്കാന്‍ പിതാവിനെ കാണാനുള്ള മക്കളുടെ അവകാശം പോലും നിഷേധിച്ചു: ഒരു ഏകാധിപതിക്ക് ജനാധിപത്യത്തോടുള്ള പുച്ഛമാണിത്: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഒരു പാര്‍ലമെന്റ് അംഗത്തിന് ജനങ്ങള്‍ കൊടുക്കുന്ന കുറേ പ്രിവിലേജ് ഉണ്ട്. അത് നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് പി.കെ ഫിറോസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.


കോഴിക്കോട്: ബജറ്റ് നടക്കാന്‍ വേണ്ടി ഇ. അഹമ്മദ് എം.പിയുടെ മരണം വിവരം മറച്ചുവെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. കേന്ദ്രസര്‍ക്കാര്‍ നടപടി തനി കാടത്തമാണെന്നും അതിനോട് കടുത്ത പ്രതിഷേധമുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

അദ്ദേഹത്തിന്റെ മൃതദേഹം ദല്‍ഹിയില്‍ നിന്നു കൊണ്ടുപോകുന്നത് വരെയെങ്കിലും ബജറ്റ് അവതരണം നീട്ടിവെക്കണമെന്ന കേരള എം.പിമാരുടെ ആവശ്യം തള്ളിയത് മൃതദേഹത്തോടുള്ള അനാരവ് മാത്രമല്ല ഓരോ ഇന്ത്യക്കാരനോടുമുള്ള അവഹേളനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഒരു ഏകാധിപതിക്ക് ജനാധിപത്യത്തോടുള്ള പുച്ഛമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയേക്കാള്‍ പാരമ്പര്യമുള്ള നേതാവാണ് ഇ.അഹമ്മദ് സാഹിബ് എന്ന കാര്യം ആരും മറക്കണ്ട.” അദ്ദേഹം വ്യക്തമാക്കി.

ഒരു പാര്‍ലമെന്റ് അംഗത്തിന് ജനങ്ങള്‍ കൊടുക്കുന്ന കുറേ പ്രിവിലേജ് ഉണ്ട്. അത് നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് പി.കെ ഫിറോസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Must Read:മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്: ആശുപത്രിക്കെതിരെ ഇ. അഹമ്മദിന്റെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി 


ബജറ്റ് അവതരണം തടസപ്പെടാതിരിക്കാന്‍ സ്വന്തം മക്കള്‍ക്ക് പിതാവിനെ കാണാനുള്ള അവകാശം പോലും നിഷേധിച്ചു. ഇതൊക്കെ ഒരു അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“അഹമ്മദ് സാഹിബിന്റെ ബന്ധുക്കളും പാര്‍ട്ടിയും ഒരിക്കലും ബജറ്റ് അവതരണത്തെ എതിര്‍ക്കുമായിരുന്നില്ല. ഡോ. ആണെന്നറിഞ്ഞിട്ടും മക്കളെപ്പോലും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് ഇതൊക്കെ നടന്നിരിക്കുന്നത്. കടുത്ത പ്രതിഷേധമുണ്ട്. മരണമായതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ അത് പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ.” അദ്ദേഹം പറഞ്ഞു.

ഒരു ബി.ജെ.പി അംഗമാണ് മരിച്ചതെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.


Also Read: യു.പിയില്‍ പരാജയം ഉറപ്പുള്ള സീറ്റില്‍ പോലും മുസ്‌ലീങ്ങളെ മത്സരിപ്പിക്കാത്ത ബി.ജെ.പി മുസ്‌ലീങ്ങളോട് എങ്ങനെ വോട്ടു ചോദിക്കും? പാര്‍ട്ടി നിലപാടിനെതിരെ ബി.ജെ.പി നേതാവ് 


We use cookies to give you the best possible experience. Learn more