സാമ്പത്തിക സംവരണമെന്ന ആശയം തന്നെ ഭരണഘടനാ വിരുദ്ധം; ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനും സി.പി.ഐ.എമ്മിനും ഒരേ നിലപാട്: പി.കെ ഫിറോസ്
Reservation Issues
സാമ്പത്തിക സംവരണമെന്ന ആശയം തന്നെ ഭരണഘടനാ വിരുദ്ധം; ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനും സി.പി.ഐ.എമ്മിനും ഒരേ നിലപാട്: പി.കെ ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 4:07 pm

 

കോഴിക്കോട്: സാമ്പത്തിക സംവരണമെന്ന ആശയം ഭരണഘടനാ വിരുദ്ധമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. സാമ്പത്തിക സംവരണം കൊണ്ടുവരാനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ചുകൊണ്ട് ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണത്തിന്റെ ഉദ്ദേശ്യം ദാരിദ്ര്യ നിര്‍മാര്‍ജ്ജനമല്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങളാണ് ചെയ്യേണ്ടത്. സംവരണം പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടിയാണ്. കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ഇതിനകം സാമ്പത്തിക സംവരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനും സി.പി.ഐ.എമ്മിനും ഒരേ നിലപാടെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായെന്നും ഫിറോസ് പറഞ്ഞു.