പാലാ: രണ്ടില ചിഹ്നത്തിനായി സമാനതകളില്ലാത്ത പോരാട്ടമാണ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ നടത്തിയത്. ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നും രണ്ടില ചിഹ്നം ലഭിക്കില്ലെന്നും ഉറപ്പാക്കിയ ശേഷമാണു വിമത സ്ഥാനാര്‍ഥിയായ ജോസഫ് കണ്ടത്തിലിനെ കൊണ്ട് പി.ജെ ജോസഫ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിച്ചത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം പോലെ തന്നെ നാടകീയമായിരുന്നു ചിഹ്നത്തിനു വേണ്ടിയുള്ള കരുനീക്കങ്ങളും.
കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന പത്രികകളുടെ സൂക്ഷ്മപരിശോധനയിലാണ് ഈ നീക്കങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തിയത്.
യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ജോസ് കെ. മാണി വിഭാഗത്തിലെ ജോസ് ടോമിന്റെ രണ്ടു പത്രികകളിലും പിഴവുണ്ടെന്ന് സൂക്ഷ്മപരിശോധനയില്‍ ജോസഫ് വിഭാഗം ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചെയര്‍മാന്റെ കത്ത് ഹാജരാക്കാത്തതിനാല്‍ ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അംഗീകരിക്കരുതെന്നായിരുന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്.
ഫോമില്‍ ഉപയോഗിച്ചിരിക്കുന്ന സീല്‍ വ്യാജമാണെന്നും അവര്‍ വാദിച്ചു. ഫോം ബിയില്‍ ഒപ്പിട്ട സ്റ്റീഫന്‍ ജോര്‍ജ് ഔദ്യോഗിക ഭാരവാഹിയല്ലെന്ന് വരണാധികാരിയെ അവര്‍ ബോധിപ്പിച്ചു.
പത്രികയിലെ 15 കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ലെന്നതു കൂടി ചൂണ്ടിക്കാട്ടിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കൂടി നിര്‍ദേശം സ്വീകരിച്ച് വരണാധികാരി ജോസ് ടോമിന്റെ പത്രിക തള്ളി. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക അംഗീകരിക്കുകയും ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചിഹ്നം കൈക്കലാക്കാമെന്ന ജോസിന്റെ മോഹങ്ങള്‍ക്ക് അതോടെ ജോസഫ് വിലങ്ങിടുകയായിരുന്നു.
ഓട്ടോറിക്ഷ, പൈനാപ്പിള്‍, ഫുട്‌ബോള്‍ എന്നീ ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സ്ഥിതിക്ക് ജോസ് ടോമിനു തെരഞ്ഞെടുക്കാനാവുക. ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചതോടെ എല്‍.ഡി.എഫിന്റെ മാണി സി. കാപ്പന്‍, ബി.ജെ.പിയുടെ എന്‍. ഹരി എന്നിവരാണ് സിറ്റിങ് സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രന്റെ എതിരാളികള്‍.