ആലപ്പുഴ: ആലപ്പുഴ മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് തിരിച്ചടി. ഭരണം ഉറപ്പിച്ചിരുന്ന യു.ഡി.എഫിന് കേരള കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങള്‍ അപ്രതീക്ഷിതമായി എല്‍.ഡി.എഫിന് വോട്ട് ചെയ്തതാണ് തിരിച്ചടിയായത്.
പി.ജെ.ജോസഫ് വിഭാഗത്തിലെ ലിനി ജോസഫ്, ഏതന്‍ ജോസഫ് എന്നിവര്‍ മുന്നണി മാറി എല്‍.ഡി.എഫിന് വോട്ടു ചെയ്യുകയായിരുന്നു. ഇവര്‍ യു.ഡി.എഫിനായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്.
ഏറെക്കാലമായി മുട്ടാര്‍ പഞ്ചായത്ത് യു.ഡി.എഫിന്റെ കൈയിലുള്ളതാണ്. ഇവിടെയാണ് നാടകീയ നീക്കത്തിനൊടുവില്‍ പി.ജെ.ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.
നിലവില്‍ മുട്ടാര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും, എല്‍.ഡി.എഫിന് ആറും, ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുമാണ് ഉള്ളത്. ഇതില്‍ നിന്നാണ് രണ്ട് ജോസഫ് വിഭാഗത്തിലെ അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്തിരിക്കുന്നത്.
ഇവിടെ എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ് വിഭാഗം സ്ഥാനാര്‍ത്ഥി മെര്‍ലിന്‍ ജോസഫാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PJ Joseph group candidates vote for LDF in Alapuzha Muttar panchayath