കോട്ടയം: പി. സി തോമസ് വിഭാഗവുമായി ലയിച്ചത് ബി.ജെ.പി ബന്ധം ലക്ഷ്യമിട്ടാണെന്ന കോടിയേരിയുടെ ആരോപണം തള്ളി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ബി.ജെ.പിയുമായുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പി. സി തോമസ് വിഭാഗവുമായി ലയിച്ചത് എന്നാണ് പി. ജെ ജോസഫ് പറഞ്ഞത്. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ഒരേ ചിഹ്നം തന്നെ ലഭിക്കുമെന്നും അദ്ദേഹം.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു കേരളാ കോണ്‍ഗ്രസേ അവശേഷിക്കൂ. അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഴിമതിക്കാരല്ലാത്തവര്‍ക്കെല്ലാം ഇവിടേക്ക് വരാമെന്നും ജോസഫ് പറഞ്ഞു.
പി.സി തോമസ്-പി.ജെ ജോസഫ് ലയനം ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ് എന്നായിരുന്നു സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇതിനെ തള്ളിക്കൊണ്ടാണ് പി.ജെ ജോസഫ് രംഗത്തെത്തിയത്.
പി. സി തോമസിന്റെ പാര്‍ട്ടിയില്‍ പി. ജെ ജോസഫിന്റെ പാര്‍ട്ടി ലയിച്ചത് പി. ജെ ജോസഫിനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. ഇതെല്ലാം ആസൂത്രിതമായ നീക്കമാണ്. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ ക്രൈസ്തവ സഭകളുമായി കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തി നോക്കി. ഈ നീക്കം വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ ആണ് പി.ജെ ജോസഫ് വഴി ക്രൈസ്തവ വോട്ടുകള്‍ എന്‍.ഡി.എ ക്യാംപിലെത്തക്കാന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക