യു.ഡി.എഫില്‍ അടിതുടങ്ങി; കോണ്‍ഗ്രസ് കാലുവാരിയെന്ന് പി.ജെ ജോസഫ്
Kerala Local Body Election 2020
യു.ഡി.എഫില്‍ അടിതുടങ്ങി; കോണ്‍ഗ്രസ് കാലുവാരിയെന്ന് പി.ജെ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 5:41 pm

ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി.ജെ ജോസഫ്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് ജോസഫ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പി.ജെ ജോസഫിന്റെ പ്രതികരണം.

‘യു.ഡി.എഫിന്റെ കെട്ടുറപ്പില്ലായ്മ കോട്ടയത്ത് ബാധിച്ചു. ഇടുക്കിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ഐക്യം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായില്ല’, പി.ജെ. ജോസഫ് പറഞ്ഞു.

പി.ജെ ജോസഫിന്റെ ശക്തികേന്ദ്രമെന്ന് വിലയിരുത്തിയ ഇടുക്കിയില്‍ 10 വര്‍ഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തിരുന്നു.

അതേസമയം പാലയില്‍ ജോസ് കെ.മാണിക്ക് സമ്പൂര്‍ണ ജയം അവകാശപ്പെടാനാകില്ലെന്നും ജോസഫ് പറഞ്ഞു.

ഇടുക്കിയിലെ അഞ്ച് ജില്ലാ പഞ്ചായത്തില്‍ നാലിലും ഞങ്ങള്‍ ജയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മൂന്നും ണ്ടിലയെ തോല്‍പ്പിച്ചാണ് ജയിച്ചത്. കുറവ് വന്നിരിക്കുന്നത് കോണ്‍ഗ്രസിന്റെ സീറ്റിലാണെന്നും അദ്ദേഹം പറഞ്ഞു.

‘പാല മുനിസിപ്പാലിറ്റിയില്‍ ഞങ്ങളുടെ മുന്നണി ഒന്‍പതും നേടി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ അഞ്ചില്‍ നാലും നേടി’, ജോസഫ് പറഞ്ഞു.

പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതില്‍ കേരളാ കോണ്‍ഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ജോസ് കെ മാണിയുമായി മത്സരിച്ചതില്‍ തങ്ങള്‍ വിജയിച്ചുവെന്നും പി.ജെ ജോസഫ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PJ Joseph Congress Kerala Local Body Election 2020