കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ബദല്‍ സംസ്ഥാനസമിതി യോഗം വിളിച്ച ജോസ്.കെ മാണിയുടെ നീക്കത്തിനെതിരെ പി.ജെ ജോസഫ്. നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ജോസഫ് കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരം വര്‍ക്കിങ് ചെയര്‍മാനുമാത്രമാണെന്നും ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന സൂചന നല്‍കുന്ന നീക്കമായിരുന്നു ജോസ് കെ. മാണിയുടേത.്
നാളെ ചേരുന്ന യോഗത്തിന്റെ അജന്‍ഡ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു.
നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നും ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്.