കെ.എം മാണി തന്റെ തലയില്‍ കൈവെച്ച് മത്സരിക്കാന്‍ അനുഗ്രഹം തന്നിരുന്നു, പക്ഷെ കോട്ടയം സീറ്റ് അട്ടിമറിച്ചത് ജോസ് കെ. മാണി: പുതിയ സംഘടന രൂപീകരിക്കുമെന്ന സൂചനയുമായി പി.ജെ ജോസഫ്
Kerala News
കെ.എം മാണി തന്റെ തലയില്‍ കൈവെച്ച് മത്സരിക്കാന്‍ അനുഗ്രഹം തന്നിരുന്നു, പക്ഷെ കോട്ടയം സീറ്റ് അട്ടിമറിച്ചത് ജോസ് കെ. മാണി: പുതിയ സംഘടന രൂപീകരിക്കുമെന്ന സൂചനയുമായി പി.ജെ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2019, 11:39 am

കോട്ടയം: കേരള കോണ്‍ഗ്രസ് എം രണ്ടായി പിളരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്. ഡിസംബര്‍ കഴിഞ്ഞാല്‍ പുതിയ സംവിധാനം വരുമെന്ന് പി.ജെ ജോസഫ് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ലോക്‌സഭാ സീറ്റ് അട്ടിമറിച്ചത് ജോസ്.കെ മാണിയാണെന്നും പി.ജെ ജോസഫ് പറയുന്നു.

”രാജ്യസഭാ സീറ്റ് ജോസ്. കെ മാണിക്ക് നല്‍കിയപ്പോള്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയില്‍ ആ സമയത്ത് ആരുടെയും പേരില്ലായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സംസാരിക്കുമ്പോള്‍ മാണി സര്‍ എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. അന്ന് ആ യോഗത്തില്‍ തലയില്‍ കൈവെച്ച് പിതൃസ്ഥാനത്ത് നിന്ന് അനുഗ്രഹം തന്നിരുന്നു. പക്ഷെ പിന്നെ എങ്ങനെയോ അട്ടിമറിക്കപ്പെട്ടു.”

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് മാണി അദ്ദേഹത്തിന്റെ ഏറ്റവും അടുത്തയാളോട് പറഞ്ഞത് ‘എനിക്ക് ഒരു സങ്കടമേയുള്ളൂ, ഔസേപ്പച്ചന്‍ ചോദിച്ച കോട്ടയം സീറ്റ് കൊടുക്കേണ്ടതായിരുന്നു.’ എന്നായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളയാത്ര മുതലാണ് ജോസ് കെ മാണി അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. വേഗത്തില്‍ അധികാരം പിടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാലാ സീറ്റില്‍ രണ്ടില ചിഹ്നം കിട്ടാന്‍ തട്ടിപ്പിന് ജോസ്.കെ മാണി ശ്രമം നടത്തി. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത നേതാവാണ് ജോസ്.കെ മാണിയെന്നും മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് തീരുമാനമെടുക്കുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു.

ഡിസംബറിന് ശേഷം പുതിയ സംഘടനാ സംവിധാനങ്ങളുമായി മുന്നോട്ടു പോകുമെന്ന സൂചനയും എല്ലാ ജില്ലകളിലും സ്വന്തമായി പ്രസിഡന്റുമാരും സംഘടനാ സംവിധാനവും നിലവില്‍വരുമെന്നും അഭിമുഖത്തില്‍ പി.ജെ ജോസഫ് പറയുന്നു സൂചിപ്പിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ