കേരളത്തിലെ സാംസ്‌കാരിക നായകരുടെ നിശ്ശബ്ദത ഭയപ്പെടുത്തുന്നത് !
2019 ല്‍ പൗരത്വ നിയമ ഭേഗതിക്കെതിരായ സമരത്തെ പിന്തുണച്ച് പ്രസ്താവനയില്‍ ഒപ്പുവെക്കുകയും, സമരത്തില്‍ ഒരു തരത്തിലും നേരിട്ട് പങ്കെടുക്കാത്തവരുമായ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147-ാം വകുപ്പ് (കലാപം സൃഷ്ടിക്കല്‍) ഉള്‍പ്പടെയുള്ള കഠിന വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്.
പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യന്‍ പ്രസ്താവിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരെ സമന്‍സ് വന്നു എന്നതാണ് ശ്രദ്ധേയം. യു.എ.പി.എ ക്കെതിരായ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം നിലനില്‍ക്കെ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലും അതു നിര്‍ബാധം പ്രയോഗിക്കുന്നിടമാണ് കേരളം എന്നതു കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. നവ മാധ്യമങ്ങളിലൂടെ കര്‍ഷക സമരത്തെ പിന്തുണച്ച യുവതയെ തെരഞ്ഞു പിടിച്ച് തുറുങ്കിലടക്കുന്ന മോദി സര്‍ക്കാരില്‍ നിന്നും ഉള്ളടക്കത്തില്‍ മാത്രമല്ല, രൂപത്തില്‍ പോലും പിണറായി ഭരണം വ്യത്യസ്തമല്ല എന്നും, ഔദ്യോഗിക പ്രസ്താവനകള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല എന്നുമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടയില്‍, കോടതി നടപടി ക്രമങ്ങളുടെ ഭാഗമായുള്ള സ്വാഭാവിക സംഭവം മാത്രമാണിപ്പോള്‍ കോഴിക്കോടു നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നതെന്ന ഒരു വ്യഖ്യാനവും കേട്ടു തുടങ്ങിയിട്ടുണ്ട്.
അതേസമയം, യുവതയെ തെരഞ്ഞെടുപിടിച്ച് കല്‍ത്തുറുങ്കിലടക്കുന്ന മോദി ഭരണത്തിനെതിരെ സാമൂഹ്യ പ്രതിബദ്ധരായ പണ്ഡിതരില്‍ (concerned scholars) നിന്നടക്കം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നു കഴിഞ്ഞു. പക്ഷേ, കേരളത്തിലെ മര്‍ദ്ദിതര്‍ക്കൊപ്പം നില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും എതിരായ ഈ ഫാസിസ്റ്റ് നീക്കം കേരളത്തിലെ സാംസകാരിക നായക പദവിയിലുള്ളവര്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് കൂടുതല്‍ ഭീതിജനകം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PJ James FB Notification about Kerala took case against activists who protested against implementing CAA