| Saturday, 29th June 2019, 6:09 pm

'നെഞ്ചോട് ചേര്‍ത്ത് പിടിക്കും ആ ധീരതയെ, അതിനെ നിങ്ങള്‍ വ്യക്തി ആരാധനയായും വ്യക്തിപൂജയായും കണ്ടാലും, ഞങ്ങള്‍ക്കൊരു ചുക്കുമില്ല'; നിലപാട് വ്യക്തമാക്കി പി.ജെ ആര്‍മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ പേര് ഉപയോഗിക്കരുതെന്ന് പി ജയരാജന്‍ തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ നേതാവിനെ പിന്തുണക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കി പി.ജെ ആര്‍മി. വിവാദമായ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് പി.ജെ ആര്‍മി നിലപാട് വ്യക്തമാക്കിയത്.

പി.ജെ ആര്‍മിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഞങ്ങള്‍ക്ക് അരോടെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ അത് ഈ പാര്‍ട്ടിക്ക് വേണ്ടി #രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന #രക്തസാക്ഷികളോടും,ശത്രു വര്‍ഗ്ഗത്തിന്റെ അക്രമങ്ങള്‍ ഏല്‍പ്പിച്ച അവശതകള്‍ പേറി ജീവിക്കുന്ന ഞങ്ങളുടെ ജീവിച്ചിരിക്കുന്ന രക്ത്‌സാക്ഷി പുഷ്പ്പട്ടനോടും പി.ജയരാജേട്ടനെ പോലെയുള്ള സഖാക്കളോടും ,,
പാര്‍ട്ടിക്ക് വേണ്ടി നാടുകടത്തപ്പെട്ട കാരായി സഖാക്കളോടും ആണ് …

അവര്‍ക്കെതിരെ ഭൂര്‍ഷാ മാധ്യമങ്ങളും ശത്രു വര്‍ഗ്ഗങ്ങളും കുപ്രചരണങ്ങള്‍ നടത്തുമ്പോള്‍ നിശബ്ദരായിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല…. മരിക്കുന്ന നാള്‍ വരെ നേഞ്ചോട് ചേര്‍ത്ത് പിടിക്കും. ആ ധീരതയെ,………… അതിനെ നിങ്ങള്‍ വ്യക്തി ആരാധാനയായും വ്യക്തിപൂജയായും കണ്ടാലും. ഞങ്ങള്‍ക്കൊര് ചൂക്കുമില്ല,,……???

ലാല്‍ സലാം ???????????

Latest Stories

We use cookies to give you the best possible experience. Learn more