ന്യൂദല്‍ഹി: ഒരു കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന വീഡിയോ പങ്കുവെച്ച് എയറലായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. വാക്കുകള്‍ക്ക് ചില വികാരങ്ങള്‍ വിവരിക്കാന്‍ കഴിയില്ല എന്ന ക്യാപ്ഷനോടെ കര്‍ഷകനെന്ന് അവകാശപ്പെടുന്നയാളുടെ വീഡിയോയാണ് മന്ത്രി പങ്കുവെച്ചിട്ടുള്ളത്.
പിയൂഷ് ഗോയല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയില്‍, കര്‍ണാടകയിലെ ഒരു ബസില്‍ പതിപ്പിച്ചിരിക്കുന്ന മോദിയുടെ ചിത്രത്തില്‍ വയോധികനായ ഒരാള്‍ ചുംബിക്കുന്നതാണുള്ളത്. പ്രധാനമന്ത്രിയോട് ഇയാള്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
‘ഞാന്‍ നിങ്ങളുടെ കാല് പിടിക്കുന്നു. ഞങ്ങളുടെ വീടുകളില്‍ ഐശ്വര്യം വരുത്തുമെന്ന് നിങ്ങള്‍ പറയുന്നു. നേരത്തെ എനിക്ക് 1000 രൂപയാണ് ലഭിച്ചിരുന്നത്, എന്നാല്‍ നിങ്ങള്‍ 500 കൂടി നല്‍കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ആരോഗ്യത്തിന് അഞ്ച് ലക്ഷം രൂപ നിങ്ങള്‍ വാഗ്ദാനം ചെയ്തു,’ എന്നാണ് ഇയാള്‍ മോദിയുടെ ചിത്രത്തെ നോക്കി പറയുന്നത്.
എന്നാല്‍ ഈ ട്വീറ്റിന് താഴെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. കര്‍ഷകര്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോഴാണ് ഈ പ്രഹസനമെന്നാണ് ഒരു വിമര്‍ശനം. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നടപടിക്കെതിരെ പാവപ്പെട്ട കര്‍ഷകര്‍ തന്നെ പ്രതികരിക്കുന്ന വീഡിയോകളും ആളുകളുകള്‍ ഇതിന് താഴെ ഷെയര്‍ ചെയ്യുന്നുണ്ട്. ഈ വീഡിയോ പറഞ്ഞ എടുപ്പിച്ചതാണെന്നുള്ള ആരോപണവും ചിലര്‍ ഉന്നയിക്കുന്നു.