ന്യൂദല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനകാര്യ മന്ത്രാലയത്തിന്റെ താത്കാലിക ചുമതല. ചികിത്സയ്ക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിദേശത്തേക്ക് പോയതിനാലാണിത്.
ഇടക്കാല ബജറ്റ് അവതരണത്തിന് ഒരാഴ്ച ബാക്കി നില്‍ക്കെയാണ് റെയില്‍വേ മന്ത്രിയായ പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ ഫെബ്രുവരി ഒന്നിന് നടക്കുന്ന ബജറ്റ് ഗോയല്‍ തന്നെ അവതരിപ്പിക്കാനുള്ള സാധ്യതയേറി.
Also Read നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രിയങ്ക സംസാരിച്ചിട്ടുണ്ട്; 2019 ല്‍ അവര്‍ സജീവ രാഷ്ട്രയത്തിലേക്ക്
അരുണ്‍ ജയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പും, കോര്‍പ്പറേറ്റ് അഫേഴ്സ് വകുപ്പും ഇനിമുതല്‍ പീയുഷ് ഗോയലിന് കീഴിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അരുണ്‍ ജെയ്റ്റലി ഇന് വകുപ്പിലാത്ത മന്ത്രിയായി തുടരും. നേരത്തെയും അരുണ്‍ ജെയ്റ്റ്‌ലിയുടെ ചികിത്സയെ തുടര്‍ന്ന് പീയുഷ് ഗോയല്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജനപ്രിയ ബജറ്റായിരിക്കും ഈ വര്‍ഷത്തെയെന്നാണ് സൂചന.
Dool News Video