ഐ.സി.സി ടി-20 ലോകകപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരുന്നു. അവസാന മത്സരത്തില്‍ യു.എസ്.എയെ ഏഴുവിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
ഇപ്പോഴിതാ ?സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീമിനായി ഏത് സ്പിന്നര്‍ കളിക്കണം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരം പിയുഷ് ചൗള. അടുത്ത റൗണ്ടില്‍ ഇന്ത്യന്‍ ടീമില്‍ യാദവ് സ്പിന്നറായി കളിക്കണമെന്നാണ് ചൗള പറഞ്ഞത്.
‘ന്യൂയോര്‍ക്കിലെ ഫീച്ചുകള്‍ വളരെ കഠിനമായിരുന്നു. സ്പിന്നര്‍മാര്‍ക്ക് അത്ര എളുപ്പത്തില്‍ അവിടെ പ്രയത്‌നിച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കില്ല. എന്നാല്‍ സൂപ്പര്‍ എട്ട് വളരെ വ്യത്യസ്തമായിരിക്കും. സ്പിന്നര്‍മാര്‍ ആയിരിക്കും അവിടെ പ്രധാന പങ്കു വഹിക്കുക. അടുത്ത റൗണ്ടില്‍ ഒരു സ്പിന്നര്‍ മാത്രമേ കളിക്കൂ. കുല്‍ദീപ് യാദവിനെ ഒന്നാം നമ്പര്‍ സ്പിന്നറായി ഞാന്‍ തെരഞ്ഞെടുക്കും. ബാറ്റ് കൊണ്ട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഉണ്ട്. അതുകൊണ്ടുതന്നെ കുല്‍ദീപിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു,’ പിയുഷ് ചൗള പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും യാദവിന് അവസരം ലഭിച്ചിരുന്നില്ല. ആദ്യം മൂന്നു മത്സരങ്ങളിലും ഫാസ്റ്റ് ബൗളര്‍മാരായിരുന്നു ഇന്ത്യന്‍ ടീമില്‍ ആധിപത്യം പുലര്‍ത്തിയത്. ജസ്പ്രീത് ബുംറയും അര്‍ഷദീപ് സിങ്ങുമായിരുന്നു ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി മാറിയത്.
ജൂണ്‍ 16നാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും എതിരാളികള്‍.
Content Highlight: Piyush Chowla talks about Kuldeep Yadav