| Friday, 13th September 2024, 9:48 pm

അദ്ദേഹം ഒരു ക്യാപ്റ്റനല്ല, ശരിയായ ഒരു ലീഡറാണ്; പ്രസ്താവനയുമായി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2007ലെ ടി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സ്പിന്‍ ബൗളര്‍ പിയൂഷ് ചൗള. ഇപ്പോള്‍ താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. രോഹിത് ഒരു മികച്ച ലീഡറാണെന്നാണ് പിയൂഷ് പറഞ്ഞത്.

‘ഇവിടെ ഒരു ക്യാപ്റ്റനും ഒരു ലീഡറുമുണ്ട്. അദ്ദേഹം ഒരു ക്യാപ്റ്റനല്ല, അദ്ദേഹം മികച്ച ലീഡറാണ്. 2023 ഏകദിന ലോകകപ്പിന്റെ സമയത്തും 2024 ടി-20 ലോകകപ്പിന്റെ സമയത്തും അദ്ദേഹം ബാറ്റ് ചെയ്ത രീതിയാണ് അതിന് ഉദാഹരണം. അദ്ദേഹം അഗ്രസീവായ ഒരു ടോണ്‍ ഉണ്ടാക്കി ഇനിവരുന്ന ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. അദ്ദേഹം ഒരു ശരിയായ ലീഡറാണ്. അദ്ദേഹം എല്ലാവരേയും ചേര്‍ത്ത് പിടിക്കുന്നു,’ പിയൂഷ് ചൗള പറഞ്ഞു.

2023 ഏകദിന ലോകകപ്പില്‍ രോഹിത് 597 റണ്‍സാണ് നേടിയെടുത്തത്. 2024 ടി-20 ലോകകപ്പില്‍ രോഹിത് 257 റണ്‍സ് നേടി മൂന്നാം സ്താനവും നിലനിര്‍ത്തിയിരുന്നു. നേടിയ റണ്‍സിനേക്കാള്‍ ഉപരി രോഹിത് ഇന്ത്യയുടെ ഇന്നിങ്‌സിന് വേഗതയില്‍ മികച്ച അടിത്തറ നല്‍കാനാണ് ശ്രദ്ധ നല്‍കിയത്. അഗ്രസീവ് ബാറ്റിങ്ങില്‍ മിന്നും പ്രകടനമാണ് രണ്ട് വലിയ ഇവന്റിലും താരം കാഴ്ചവെച്ചത്.

ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള ടെസ്റ്റ് പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Piyush Chawla Talking About Indian Captain

We use cookies to give you the best possible experience. Learn more