Sports News
സെവാഗ് കഴിഞ്ഞിട്ടേ അവന് സ്ഥാനമുള്ളൂ; പിയൂഷ് ചൗളയുടെ എക്കാലത്തെയും മികച്ച ഏകദിന ഇലവന്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 13, 02:43 pm
Friday, 13th September 2024, 8:13 pm

ഇന്ത്യയുടെ മികച്ച സ്പിന്‍ ബൗളറാണ് പിയൂഷ് ചൗള. 2007 ടി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു പിയൂഷ്. ഇപ്പോള്‍ തന്റെ എക്കാലത്തേയും മികച്ച ഏകദിന പ്ലെയിങ് ഇലവന്‍ പുറത്ത് പറഞ്ഞിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകന്‍ ശുഭങ്കര്‍ മിശ്രയുമായുള്ള ഒരു സംഭാഷണത്തിലാണ് താരം ഇലവനെക്കുറിച്ച് പറഞ്ഞത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഹിറ്റ്മാന്‍ രോഹിത് ശര്‍മയേയും ഓപ്പണര്‍മാരായി തെരഞ്ഞെടുത്ത ഇലവനില്‍ എം.എസ്. ധോണിയാണ് ക്യാപ്റ്റന്‍.

എന്നാല്‍  വണ്‍ ഡൗണ്‍ സ്‌പോട്ടില്‍ പിയൂഷ് കണ്ടെത്തിയത് അഗ്രസീവ് ബാറ്റര്‍ വിരേന്ദര്‍ സെവാഗിനേയാണ്. സാധാരണ ഗതിയില്‍ വണ്‍ ഡൗണ്‍ ബാറ്ററായ വിരാടിന്, സെവാഗിന് ശേഷമുള്ള പ്ലോട്ടാണ് പീയൂഷ് നല്‍കിയത്. പേസ് ബൗളര്‍മാരായി തെരഞ്ഞെടുത്തത് ജസ്പ്രീത് ബുംറയേയും സഹീര്‍ ഖാനേയുമാണ്. സ്പിന്നറായ പീയൂഷ് അനില്‍ കുംബ്ലെയേയും ഹര്‍ഭജനേയും കപില്‍ ദേവിനേയും ഇലവനില്‍ ഉള്‍പ്പെടുത്തി.

പിയൂഷ് ചൗളയുടെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ഏകദിന പ്ലെയിങ് ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ്, വിരാട് കോഹ്‌ലി, യുവരാജ് സിങ്, എം.എസ്. ധോണി (ക്യാപ്റ്റന്‍), കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംറ, സഹീര്‍ ഖാന്‍

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ പിയൂഷ് ചൗള മൂന്ന് ടെസ്റ്റ് മത്സരത്തിലെ ആറ് ഇന്നിങ്‌സില്‍ നിന്നും 270 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഏകദിനത്തില്‍ 25 മത്സരത്തില്‍ നിന്നും 32 വിക്കറ്റുകളും താരത്തിനുണ്ട്.

അതില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടിയ മികച്ച ബൗളിംഗ് പ്രകടനവും താരത്തിനുണ്ട്. 7 ടി-20 മത്സരങ്ങളില്‍ നിന്നും നാല് വിക്കറ്റും പിയൂഷിനുണ്ട്. ഐ.പി.എല്ലില്‍ 192 മത്സരങ്ങളില്‍ നിന്നും 192 വിക്കറ്റുകളാണ് താരത്തിന് നേടാന്‍ സാധിച്ചത്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്.

അതേസമയം ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള ടെസ്റ്റ് പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

 

Content Highlight: Piyush Chawla’s ODI Dream Playing Eleven