ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ദല്‍ഹിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹം ഇല്ലാത്ത ജീവിതം പഴയതിന് പകരമാകില്ല, എന്റെ ശക്തിയുടെ തൂണ്‍ ഇന്ന് നഷ്ടമായിരിക്കുന്നു. പീയൂഷ് ചൗള ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
‘എന്റെ പ്രിയപ്പെട്ട പിതാവ് പ്രമോദ് കുമാര്‍ ചൗള ഈ ലോകത്തോട് വിട പറഞ്ഞത് അതീവ ദുംഖത്തോടെ അറിയിക്കുന്നു. ഈ വിഷമ സമയത്ത് നിങ്ങളുടെ സ്മരണകളെയും പ്രാര്‍ത്ഥനകളെയും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ ഇരിക്കട്ടെ,’ പിയൂഷ് എഴുതി.
View this post on Instagram
ചൗളയുടെ പിതാവിന്റെ നിര്യാണത്തില്‍ മുംബൈ ഇന്ത്യന്‍സ് അനുശോചനം രേഖപ്പെടുത്തി. 2011 ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായ പീയൂഷ് ചൗള ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. 32 കാരനായ താരത്തിന് സീസണില്‍ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല.
അതേസമയം, കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചേതന്‍ സക്കറിയയുടെ പിതാവ് കനിജ്ഭായ് സക്കറിയ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് തൊട്ടു മുന്‍ ദിവസമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗമായ വേദ കൃഷ്ണ മൂര്‍ത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാഴ്ച മുമ്പ് വേദയുടെ മാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Piyush Chawla’s father Pramod Kumar died of the Covid disease