പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന് ഭാര്യ മഞ്ജു; പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക: സി.പി.ഐ.എമ്മിനെ പ്രതികൂട്ടിലാക്കി പ്രതിയുടെ കുടുംബം
Congress Youth Murder Case
പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന് ഭാര്യ മഞ്ജു; പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക: സി.പി.ഐ.എമ്മിനെ പ്രതികൂട്ടിലാക്കി പ്രതിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th February 2019, 9:57 am

 

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിനെ തള്ളി മുഖ്യ പ്രതിയെന്നാരോപിക്കപ്പെടുന്ന പിതാംബരന്റെ കുടുംബം. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നാണ് ഭാര്യ മഞ്ജു പറഞ്ഞത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് പീതാംബരനെന്നും അവര്‍ പറഞ്ഞു.

നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്കുവേണ്ടിയായിരുന്നെന്നാണ് മഞ്ജു പറഞ്ഞത്.

പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് പീതാംബരനെതിരെ പാര്‍ട്ടി നടപടിയെടുത്തതെന്നും ദേവിക പറഞ്ഞു.

Also read:കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരന്‍; കൊലപാതകത്തില്‍ പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് മൊഴി

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമാണ് പീതാംബരന്‍. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരന്‍ അറസ്റ്റിലായതിനു പിന്നാലെ സി.പി.ഐ.എം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.