ഗ്രൗണ്ടില്‍ കടന്നുകയറി റൊണാള്‍ഡോക്കൊപ്പം റൊണാള്‍ഡോ-മാഴ്‌സലോ സെലിബ്രേഷന്‍; ആവേശത്തില്‍ ആരാധകര്‍; വീഡിയോ
Sports News
ഗ്രൗണ്ടില്‍ കടന്നുകയറി റൊണാള്‍ഡോക്കൊപ്പം റൊണാള്‍ഡോ-മാഴ്‌സലോ സെലിബ്രേഷന്‍; ആവേശത്തില്‍ ആരാധകര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th June 2023, 3:06 pm

യുവേഫ യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും മത്സരത്തിനിറങ്ങിയിരുന്നു. ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗൊവീനയായിരുന്നു എതിരാളികള്‍.

മത്സരത്തിനിടെ രസകരമായ ഒരു സംഭവത്തിനും എസ്റ്റാഡിയോ ഡോ സ്‌പോര്‍ട് ലിസ്‌ബോവ ഇ ബെന്‍ഫിക്ക സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ഒരു പോര്‍ച്ചുഗല്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയും ക്രിസ്റ്റിയാനോയെ കെട്ടിപ്പിടിക്കുകയുമായിരുന്നു.

റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയുടെ ഏറ്റവുമടുത്ത സുഹൃത്തും സഹതാരവുമായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സലോക്കൊപ്പമുള്ള താരത്തിന്റെ ഐക്കോണിക് സെലിബ്രേഷനും ഇവര്‍ നടത്തിയിരുന്നു.

 

 

ഇതിന് ശേഷം ഇയാള്‍ റൊണാള്‍ഡോയുടെ കാല്‍ക്കല്‍ വീഴുകയും ചെയ്തു. ഇതിന് പിന്നാലെ സെക്യൂരിറ്റി ഗാര്‍ഡുകളെ വെട്ടിച്ച് പോര്‍ച്ചുഗലിന്റെ പതാകയുമായി ആരാധകന്‍ ഗ്രൗണ്ടിലൂടെ ഓടുകയും ചെയ്തിരുന്നു.

ഇതിലെ ഓരോ നിമിഷങ്ങളും ഏറെ ആവേശത്തോടെയാണ് സ്‌റ്റേഡിയത്തിലെ ആരാധകര്‍ സ്വീകരിച്ചത്.

അതേസമയം, ബോസ്‌നിയക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളും ബെര്‍ണാഡോ സില്‍വയുമാണ് പറങ്കിപ്പടയ്ക്ക് വിജയം സമ്മാനിച്ചത്.

ബെര്‍ണാഡോ സില്‍വയാണ് ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കേ ലീഡ് നേടിയ പോര്‍ച്ചുഗല്‍ 77ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ ലീഡ് ഉയര്‍ത്തി. ഒടുവില്‍ 90+3 മിനിട്ടില്‍ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ തികച്ചതോടെ പോര്‍ച്ചുഗല്‍ വിജയം പിടിച്ചെടുത്തു.

ഗ്രൂപ്പ് ജെയില്‍ കളിച്ച മൂന്ന് മത്സരവും വിജയിച്ച് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. ജൂണ്‍ 21നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ഐസ്ലാന്‍ഡാണ് എതിരാളികള്‍.

 

 

Content highlight: Pitch invader mimics iconic Cristiano-Marcelo celebration during Portugal – Bosnia friendlies