| Tuesday, 11th December 2018, 2:48 pm

പിറവം പള്ളിത്തര്‍ക്കക്കേസ്; കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാര്‍ പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിറവം പള്ളിത്തര്‍ക്കകേസ് പരിഗണിക്കുന്ന ബെഞ്ച് പിന്മാറി. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.ആര്‍ രാമചന്ദ്രമേനോനുമാണ് പിന്മാറിയത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവന്‍ രാമചന്ദ്രന്‍ വക്കാലത്ത് എടുത്തത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഒരു ഹരജി ഹൈക്കോടതിയില്‍ വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ അസാധാരണനടപടി. ഇത്തരമൊരു ഹരജി വന്ന സാഹചര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു.

ALSO READ: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്; രണ്ട് സീറ്റില്‍ സി.പി.ഐ.എം ജയിച്ചു

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ പൊലീസ് പള്ളിയിലെത്തിയിരുന്നു. എന്നാല്‍ വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചുപോകുകയായിരുന്നു.

ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ നിലയുറപ്പിക്കുകയും പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന് നടപടികള്‍ അവസാനിപ്പിക്കേണ്ടി വന്നത്.

വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ ചെറുത്തതോടെ പൊലീസ് പിന്‍വാങ്ങുകയായിരുന്നു. ചൊവ്വാഴ്ച്ചത്തെ കോടതിവിധിക്ക് ശേഷം തുടര്‍നീക്കങ്ങള്‍ ആലോചിക്കുമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more