വിലക്കേര്‍പ്പെടുത്തിയവര്‍ പള്ളിപ്പരിസരത്തുണ്ടോ എന്ന് പൊലീസ് പരിശോധന നടത്തി. പ്രതിഷേധം ശക്തമാക്കി യാക്കോബായ സഭാംഗങ്ങള്‍ പള്ളിക്കുള്ളിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്.
ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തുനല്‍കി.
അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചര്‍ച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.