| Sunday, 29th September 2019, 8:01 am

പിറവം പള്ളിയില്‍ കുര്‍ബാനയ്ക്ക് ഓര്‍ത്തഡോക്സ് വിശ്വാസികളെത്തി ; സ്ഥലത്ത് കനത്ത പൊലീസ് സന്നാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പിറവം പള്ളിയില്‍ കുര്‍ബാന നടത്താനായി ഓര്‍ത്തഡോക്സ് സഭ പള്ളിയിലെത്തി. ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികനായ സക്റിയ വട്ടെക്കാട്ടിലിന്റെ കാര്‍മികത്വത്തിലാണ് കുര്‍ബാന.

കുര്‍ബാന നടത്താനായി ആര്‍.ഡി.ഒ പള്ളി തുറന്നു കൊടുത്തു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  രാവിലെ 8.30 നാണ് കുര്‍ബാന നടത്തുക.

പള്ളിയില്‍ പ്രവേശിച്ച ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രാര്‍ത്ഥനയാരംഭിച്ചു. അതേസമയം പുറത്ത് പ്രതിഷേധവുമായി യാക്കോബായ വിശ്വാസികളും എത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തിന് വ്യത്യസ്ഥമായി സമാധാനപരമായാണ് പ്രതിഷേധം.

പള്ളിയില്‍ പ്രതിഷേധം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ഇനി ഈ കേസ് പരിഗണിക്കുന്ന സമയത്ത് മാത്രമേ ജാമ്യം കിട്ടുകയുള്ളൂ.

കുര്‍ബാനയക്ക ശേഷം 10.30 ഓടെ പള്ളി പൂട്ടി ജില്ലാ ഭരണകൂടത്തെ എല്‍പ്പിക്കാനാണ് കോടതി നിര്‍ദേശം

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി വിധി അനുസരിച്ച് പിറവം പള്ളിയില്‍ ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷാ നല്‍കാമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് ഓര്‍ത്തഡോക്‌സ് സംഘം ആ മാസം 25 ന് പള്ളിയിലെത്തിയിരുന്നു.

എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സകാര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് കോടത നിര്‍ദ്ദേശ പ്രകാരം പള്ളിയിലുള്ളവരെ ഒഴിപ്പിച്ച് പള്ളി ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ


 

We use cookies to give you the best possible experience. Learn more