| Monday, 22nd May 2017, 5:48 pm

'നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ പങ്കെടുക്കുന്നത് ഭംഗിയല്ല'; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം ചെയ്യുന്നതില്‍ നിന്നും പിന്മാറിയതിന് വിശദീകരണവുമായി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നതില്‍ നിന്ന് പിന്മാറിയത് നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ അംഗവുമായ കെ.സി.ജോസഫ് കത്ത് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി.

കെ.സി.ജോസഫ് കത്തില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് ഭംഗിയല്ല. അതിനാലാണ് പിന്മാറുന്നത്. നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.


Also Read: ‘നീചനായ ഇന്ത്യക്കാരാ നീയിത് അര്‍ഹിക്കുന്നു’; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം


വൈകീട്ട് അഞ്ച് മണിക്കായിരുന്നു ചടങ്ങ്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ജേക്കബ്ബ് തോമസിന്റെ ആത്മകഥ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു.

മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കെ.സി ജോസഫ് കത്തെഴുതിയിരുന്നു. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ചട്ടലംഘനമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ജേക്കബ്ബ് തോമസ് പുസ്തകം എഴുതിയതെന്നും സര്‍ക്കാരിന്റെ രഹസ്യനിയമം ജേക്കബ്ബ് തോമസ് ലംഘിച്ചെന്നും കെ.സി ജോസഫ് പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അവധിയില്‍ പ്രവേശിക്കേണ്ടി വന്ന ജേക്കബ് തോമസ് നിയമസഭയ്ക്കകത്തും പുറത്തും ഒട്ടേറെ വിവാദ വിഷയങ്ങളുടെ ഭാഗമായി മാറിയിരുന്നു.


Don”t Miss: ‘കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്’; നിസ്സഹായനായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍


ഈ സാഹചര്യത്തിലാണ്ഏറെ വിവാദങ്ങള്‍ ഉളളടക്കമായിട്ടുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സര്‍വീസ് സ്റ്റോറി പുറത്തിറങ്ങുന്നത്.

ജേക്കബ് തോമസിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന നിലപാട് നിയമസഭയില്‍ എടുത്ത അതേസമയം തന്നെയാണ് അദ്ദേഹത്തിന് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിക്കേണ്ടി വന്നതും.

We use cookies to give you the best possible experience. Learn more