ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പിണറായി വിജയന്‍
Kerala
ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st May 2017, 8:19 am

കോഴിക്കോട്: ഐ.ഐ.റ്റി മദ്രാസില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളിയായ PhD വിദ്യാര്‍ത്ഥിയെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏയറോസ്‌പേസ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ സൂരജ് ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


“ബീഫ് കഴിച്ചുവെന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഏത് ഭക്ഷണം കഴിക്കുവാനുമുളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിച്ച് തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ച് തന്നിട്ടുളള മൗലികാവകാശങ്ങളുടെ ലംഘനമാണ്”. എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സംഘത്തിന്റെ ആക്രമണം. ജനങ്ങളുടെ ഭക്ഷണസ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച് ഇന്നലെയാണ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നത്.


Don”t Miss: താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്


ഫെസ്റ്റില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഒരു കൂട്ടംവിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയത്. മര്‍ദ്ദനത്തില്‍ സൂരജിന്റെ വലതു കണ്ണിന് മാരകമായി പരുക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ നയത്തിനെതിരെ കേരളത്തില്‍ വ്യാപകമായി നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായായിരുന്നു ചെന്നൈയിലെയും പ്രതിഷേധം.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഐഐറ്റി മദ്രാസില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ സൂരജ് എന്ന ഏയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങ് PhD വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയമാണ്. ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഏത് ഭക്ഷണം കഴിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മൗലികാവശങ്ങളുടെ ലംഘനമാണ്. മലയാളിയായി സൂരജിന് നേരിട്ട അക്രമത്തിന് മേല്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കും.
#BeefBan