Advertisement
Daily News
'വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചു'; എസ്.ഡി.പി.ഐയുടെ പ്രകടനം ശ്രദ്ധിക്കണമെന്ന് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 15, 11:48 am
Sunday, 15th October 2017, 5:18 pm

മലപ്പുറം: വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം എസ്.ഡി.പി.ഐയുടെ പ്രകടനം ശ്രദ്ധിക്കണമെന്നും എന്നാല്‍ വോട്ട് അവരുടെ കരുത്തെന്നു പറയാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബി.ജെ.പിക്കു കനത്ത തിരിച്ചടിയേറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സോളര്‍ അന്വേഷണ പ്രഖ്യാപനം വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു കാണുമെന്നു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഈ ജനവിധിയെന്നും വി.എസ് അഭിപ്രായപ്പെട്ടു.

നേരത്തെ, യു.ഡി.എഫിന്റെ വിജയം സാങ്കേതിക വിജയം മാത്രമാണെന്നും ഭൂരിപക്ഷം കുറഞ്ഞതിലൂടെ യു.ഡി.എഫിന് ജനങ്ങളുടെ മുന്നില്‍ യഥാര്‍ത്ഥത്തില്‍ തോല്‍വി സംഭവിച്ചെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.


Also Read:  ‘ആ ഗോള്‍ വീണപ്പോള്‍ എല്ലാവരും ആഘോഷത്തിലായിരുന്നു, ഞാനപ്പോള്‍ മൈതാനത്തിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു’; ലോകകപ്പ് അനുഭവങ്ങള്‍ പങ്കുവെച്ച് രാഹുല്‍


സോളാര്‍ കേസ് ഈ തെരഞ്ഞടുപ്പില്‍ ഘടകമായിരുന്നില്ലെന്നും വോട്ടിംഗ് തുടങ്ങി എത്രയോ കഴിഞ്ഞ ശേഷമാണ് റിപ്പോര്‍ട്ടില്‍ മേലുള്ള അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോളാര്‍ കേസ് ഒരു ചര്‍ച്ചയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വേങ്ങരയിലെ ഫലം ഗവണ്‍മെന്റിന്റെ വിലയിരുത്തലല്ലെന്നും ഒരു അസംബ്ലി മണ്ഡലത്തിലെ ഫലം ഗവണ്‍മെന്റിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് തന്നെയായിരുന്നു പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേ സമയം ഗവണ്‍മെന്റിന്റെ അംഗീകാരം വര്‍ധിച്ച് വരുന്നതിന്റെ തെളിവാണ് യു.ഡി.എഫിന് ലീഡ് കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി.