| Saturday, 2nd September 2017, 8:47 pm

പരുക്കേറ്റവരുടെ കയ്യില്‍ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടത്; ചികിത്സ നല്‍കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പരുക്കേറ്റവരുടെ കൈയില്‍ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവര്‍ക്ക് നിര്‍ബന്ധമായും ആശുപത്രികള്‍ ചികിത്സ നല്‍കണം. ഗുരുതരാവസ്ഥയിലുളളവര്‍ക്ക് നിയമപ്രകാരം ചികിത്സ ഉറപ്പ് വരുത്തുന്നതിനുളള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സ നല്‍കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്ക് പോകും. ആര്‍ക്കും അതില്‍ നിന്നും മാറി നില്‍ക്കാനാകില്ലെന്നും വ്യക്തമാക്കി.

മെഡിക്കല്‍ കോളെജുകളെയും താലൂക്ക്-ജില്ലാ ആശുപത്രികളെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more