| Sunday, 15th July 2012, 1:07 pm

പിങ്കി ആണല്ലെന്ന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മാനഭംഗക്കേസില്‍ അകപ്പെട്ട് ഒരു മാസമായി ജയിലില്‍ കഴിയുന്ന പിങ്കി പ്രമാണിക് പുരുഷനല്ലെന്ന മനോരമ റിപ്പോര്‍ട്ട്. കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭൂമി തട്ടിയെടുക്കുന്നതിനായി പിങ്കിയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ.എം മുന്‍ എം.പി. ജ്യോതിര്‍മയി സിക്തറുടെ ഭര്‍ത്താവ് അവതാര്‍ സിങ്ങാണ് ഗൂഢാലോചനയുടെ പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
[]
ദോഹ ഏഷ്യാഡില്‍ റിലേ സ്വര്‍ണം ഉള്‍പ്പെടെ രാജ്യാന്തര വേദികളില്‍ തിളങ്ങിയ പിങ്കി പുരുഷനാണെന്നും വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും ഒരു യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് നാലാഴ്ച മുമ്പാണ് പിങ്കി അറസ്റ്റിലായത്.

എന്നാല്‍ പിങ്കി ഭൂമി വിറ്റ് നഗരത്തില്‍ ഒരു ഫ്‌ളാറ്റും ആഡംബരക്കാറും വാങ്ങിച്ചിട്ടുണ്ടെന്ന് പിങ്കിയ്‌ക്കെതിരെ പരാതി നല്‍കിയ സ്ത്രീ മൊഴി നല്‍കിയിരുന്നു.

2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയതിന് പാരിതോഷികമായാണ് പശ്ചിമബംഗാള്‍ അത്‌ലറ്റിക് അസോസിയേഷന്‍ പിങ്കിയ്ക്ക് ഭൂമി നല്‍കിയത്.

എന്നാല്‍ പിങ്കി ഭൂമി വിറ്റ് നഗരത്തില്‍ ഒരു ഫ്‌ളാറ്റും ആഡംബരക്കാറും വാങ്ങിച്ചിട്ടുണ്ടെന്ന് പിങ്കിയ്‌ക്കെതിരെ പരാതി നല്‍കിയ സ്ത്രീ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഭൂമി കൈമാറ്റം നടത്തിയത് പിങ്കി നേരിട്ടല്ലെന്നും എല്ലാത്തിനും ഇടനിലക്കാരനെ വെച്ചിരുന്നെന്നും അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 14 നായിരുന്നു പിങ്കിയെ മാനഭംഗക്കേസിന് അറസ്റ്റ് ചെയ്യുന്നത്. വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം പിങ്കി തന്നെ ഒപ്പം താമസിപ്പിച്ചെന്നും പിന്നീട് വിവാഹത്തില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും  കൂടെ താമസിച്ചിരുന്ന സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പിങ്കിയെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കുകയും അവര്‍ സ്ത്രീയല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. 26 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി പിങ്കിക്ക് ജാമ്യം അനുവദിച്ചത്.

We use cookies to give you the best possible experience. Learn more