| Wednesday, 11th July 2012, 1:00 pm

കേസിനെതിരെ മാനഹാനിക്കേസ് ഫയല്‍ ചെയ്യും : പിങ്കി പ്രമാണിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത : 26 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ വിവാദ ഇന്ത്യന്‍ അത്‌ലറ്റ് പിങ്കി പ്രമാണിക് ജയില്‍ മോചിതയായി. കഴിഞ്ഞ ദിവസമായിരുന്നു പിങ്കിക്ക് ജാമ്യം ലഭിച്ചത്.

തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നെന്ന് പറഞ്ഞ പിങ്കി തനിക്കെതിരെയുള്ള കേസിനെതിരെ മാനഹാനിക്കേസ് ഫയല്‍ ചെയ്യുമെന്നും അറിയിച്ചു.

വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം പിങ്കി തന്നെ ഒപ്പം താമസിച്ചെന്നും പിന്നീട് വിവാഹത്തില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും കൂടെ താമസിച്ചിരുന്ന സ്ത്രീ പരാതി നല്‍കുകയായിരുന്നു.

പിങ്കിയെ സ്വീകരിക്കാന്‍ പിതാവും കുടുംബാംഗങ്ങളും ജയിലില്‍ എത്തിയിരുന്നു.

കഴിഞ്ഞ മാസം 14 നായിരുന്നു പിങ്കിയെ മാനഭംഗക്കേസിന് അറസ്റ്റ് ചെയ്യുന്നത്. വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം പിങ്കി തന്നെ ഒപ്പം താമസിച്ചെന്നും പിന്നീട് വിവാഹത്തില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും  കൂടെ താമസിച്ചിരുന്ന സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പിങ്കിയെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കുകയും അവര്‍ സ്ത്രീയല്ലെന്ന് തെളിയുകയും ചെയ്തു .

പശ്ചിമബംഗാളിലെ പുരുലിയ ജില്ലയില്‍ ജനിച്ച പിങ്കി പത്താംതരത്തിന് ശേഷം കൊല്‍ക്കത്തയില്‍ എത്തി സ്‌പോര്‍ട്‌സില്‍ സജീവമാവുകയായിരുന്നു.

2002 ല്‍ നടന്ന ഇന്റര്‍ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് മീറ്റിലൂടെയാണ് പിങ്കിയെ കായിക ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് രണ്ടുമാസങ്ങള്‍ക്ക് ശേഷം നടന്ന 100 മീറ്റര്‍, 200 മീറ്റര്‍ ,300 മീറ്റര്‍ മത്സരങ്ങളില്‍ സംസ്ഥാന ചാമ്പ്യനായി. അതിനുശേഷം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ എത്തി.

2006 ലെ ഏഷ്യന്‍ ഗെയിംസില്‍ 4400 മീറ്റര്‍ റിലേയില്‍ പിങ്കി സ്വര്‍ണമെഡലും മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയ ടീമില്‍ പിങ്കിയും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more