വിയന്ന: ബിക്കിനി ധരിക്കാതെ ഷോട്‌സ് ധരിച്ച് കളിക്കാനിറങ്ങിയ നോര്‍വേയുടെ വനിതാ ബീച്ച് ഹാന്‍ഡ്‌ബോള്‍ ടീമിന് 1500 യൂറോ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഗായികയും ഗ്രാമി പുരസ്‌കാര ജേതാവുമായ പിങ്ക്. നോര്‍വെ ടീമിന് ചുമത്തിയ പിഴത്തുക താന്‍ അടക്കുമെന്ന് പിങ്ക് പറഞ്ഞു.
ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.
‘ വസ്ത്രധാരണത്തിലെ സെക്‌സിസ്റ്റ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച നോര്‍വീജിയന്‍ വനിതാ ബീച്ച് ഹാന്‍ഡ്ബോള്‍ ടീമിനെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. സെക്‌സിസം നടപ്പാക്കുന്ന യൂറോപ്യന്‍ ഹാന്‍ഡ്‌ബോള്‍ ഫെഡറേഷനാണ് പിഴ ചുമത്തേണ്ടത്. നിങ്ങളുടെ പിഴത്തുക അടയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,’ പിങ്ക് ട്വീറ്റ് ചെയ്തു.
അതേസമയം തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് ടീമംഗങ്ങള്‍ നന്ദി അറിയിച്ചിട്ടുണ്ട്.
I’m VERY proud of the Norwegian female beach handball team FOR PROTESTING THE VERY SEXIST RULES ABOUT THEIR “uniform”. The European handball federation SHOULD BE FINED FOR SEXISM. Good on ya, ladies. I’ll be happy to pay your fines for you. Keep it up.
— P!nk (@Pink) July 25, 2021
തിങ്കളാഴ്ചയാണ് യൂറോപ്യന്‍ ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ നോര്‍വീജിയന്‍ വനിതാ താരങ്ങള്‍ക്ക് പിഴ ചുമത്തിയത്. ഒരാള്‍ 150 യൂറോയാണ് പിഴയൊടുക്കേണ്ടത്.