| Friday, 26th February 2021, 8:23 pm

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നറായി അശ്വിന്‍ മാറും: പീറ്റേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്‌സ്: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നറായി അശ്വിന്‍ മാറുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള താരമാണ് അശ്വിനെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

‘400 വിക്കറ്റ് നേട്ടത്തിലേക്കെത്താനുള്ള അശ്വിന്റെ പ്രയാണം വിലമതിക്കാനാവാത്തതാണ്. സമര്‍ത്ഥനായ ബൗളറാണ് അദ്ദേഹം’, പീറ്റേഴ്‌സണ്‍ പറഞ്ഞു.

77 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 400 വിക്കറ്റിലേക്കെത്തിയത്. 400 വിക്കറ്റിലേക്ക് ഏറ്റവും വേഗത്തിലെത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. 73 ടെസ്റ്റില്‍ 400 തികച്ച ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ് റെക്കോഡ്.

400 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആറാമത്തെ സ്പിന്നറും മൂന്നാമത്തെ മാത്രം ഇന്ത്യന്‍ സ്പിന്നറുമാണ് അശ്വിന്‍. അനില്‍ കുംബ്ലെ (619), ഹര്‍ഭജന്‍ സിംഗ് (417) എന്നിവരാണ് അശ്വിന്റെ മുന്‍ഗാമികള്‍.

മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റാണ് അശ്വിന്‍ നേടിയത്. ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റാണ് അശ്വിന്‍ നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pink-ball Test: Ravichandran Ashwin can become one of India’s all-time greatest bowlers, says Kevin Pietersen

We use cookies to give you the best possible experience. Learn more