| Thursday, 17th December 2015, 12:49 am

പൈനാപ്പിള്‍ ചട്‌നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൈനാപ്പിള്‍ വിഭവങ്ങള്‍ ഏറെയുണ്ട്. ഇവിടെയിതാ പുതുമയേറിയ മറ്റൊരു വിഭവം പൈനാപ്പിള്‍ ചട്‌നി. ഒന്നു പരീക്ഷിച്ചു നോക്കൂ..

ചേരുവകള്‍

പൈനാപ്പിള്‍ -1

പഞ്ചസാര- 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍

എണ്ണ- 3 ടീസ്പൂണ്‍

മുളക്‌പൊടി- 1 ടീസ്പൂണ്‍

മൈദപ്പൊടി- 1 ടീസ്പൂണ്‍

ജീരകം- 2 ടീസ്പൂണ്‍

പെരുംഞ്ചീരകം- 2 ടീസ്പൂണ്‍

കടുക- 2 ടീസ്പൂണ്‍

ഉലുവ- അര ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

പൈനാപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കുക

കടുക്, ജീരകം, പെരുഞ്ചീരകം, ഉലുവ എന്നിവ ചൂടാക്കിയ എണ്ണയില്‍ വറുത്തെടുക്കുക

പൈനാപ്പിള്‍ കഷ്ണങ്ങള്‍, മഞ്ഞള്‍പൊടി, മുളക് പൊടി, ഉപ്പ് പഞ്ചസാര, രണ്ട് കപ്പ് വെള്ളം എന്നിവ അതിലേക്ക് ചേര്‍ക്കുക

ഇത് 20 മിനിറ്റ് വേവിക്കുക. ആവശ്യമെങ്കില്‍ അല്‍പ്പംകൂടി വെള്ളം ഒഴിക്കാം.

മൈദ അല്‍പ്പം വെള്ളത്തിലേക്ക് ചേര്‍ത്ത് പേസ്റ്റാക്കി ഈ ചട്ണിയിലേക്ക് ചേര്‍ക്കാം.

പൈനാപ്പിള്‍ ചട്ണി വെള്ളം കുറഞ്ഞ് കട്ടിയായതിന് ശേഷം തീയില്‍ നിന്നും വാങ്ങിവെക്കുക

We use cookies to give you the best possible experience. Learn more