മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമാണ്. യുഡിഎഫിന് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.[]
കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ കൊണ്ടുവരുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഗവണ്‍മെന്റ് കുത്തകകളെ പ്രോല്‍സാഹിപ്പിക്കുകയും സ്വകാര്യകമ്പനികളെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനു പകരം അവര്‍ക്കു വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള നിലപാടുകള്‍ കാരണമാണ് കേരളത്തില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ എല്‍.ഡി.എഫിന്റ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
2011 വരെ കേരളത്തിലെ ആദിവാസികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്ല്യങ്ങള്‍ ഈ സര്‍ക്കാര്‍ എടുത്തു കളയുകയും അവരെ ദ്രോഹിക്കുന്ന നിലപാടാണ് പിന്നീട് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 98 ശതമാനത്തോളം ഫണ്ട് ആദിവാസികള്‍ക്കു വേണ്ടി എല്‍.ഡി.എഫ് സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നെങ്കില്‍ യു.ഡി.എഫ് അത് അട്ടിമറിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികള്‍ക്കു വേണ്ടി സമ്പൂര്‍ണ്ണ ആരോഗ്യ പദ്ധതി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ യു.ഡി.എഫ് അത് എടുത്തു കളഞ്ഞ് ആദിവാസികളെ തരംതിരിക്കുകയാണ് ചെയ്തത്. എല്‍.ഡി.എഫ് ഭരണക്കാലത്ത് ആദിവാസികളെ മുഴുവനായും ബി.പി.എല്‍ വിഭാഗത്തിലണ് ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പേള്‍ അവര്‍ക്കിടയില്‍ തന്നെ എ.പി.എല്‍ വിഭാഗക്കാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘടനകള്‍ക്ക് ഈ സര്‍ക്കാര്‍ കൊടുക്കുന്ന പരിഗണന അവസാനിപ്പിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെ അമര്‍ച്ച ചെയ്യുന്നതിനു പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ.എം സംസ്ഥാന സിമിതിക്കു ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.